കാര്‍ഷിക സെമിനാറും നടീല്‍ വസ്തുക്കളുടെ വിതരണവും സംഘടിപ്പിച്ചു
Oct 15, 2012, 15:03 IST
കാര്‍ഷിക സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി ബാലകൃഷ്ണന്‍ ടിഷ്യൂകള്‍ച്ചര്‍ വാഴക്കന്ന് വിതരണം ചെയ്യുന്നു. |
കാസര്‍കോട്: ജില്ലാ സഹകരണ ബാങ്കില്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് കൗണ്‍സലിങ് ആന്റ് ലൈവ്‌ലിഹുഡ് പ്രൊമോഷന്‍ സെന്ററിന്റെ(കൈത്താങ്ങ്) ആഭിമുഖ്യത്തില്‍ നാലിലാംകണ്ടം ഗവ. യു.പി സ്‌കൂള്‍ പി.ടി.എ യുടെ സഹകരണത്തോടെ കാര്‍ഷിക സെമിനാറും നടീല്‍ വസ്തുക്കളുടെ വിതരണവും സംഘടിപ്പിച്ചു.
നാലിലാംകണ്ടം ഗവ. യു.പി സ്‌കൂളില്‍ നടന്ന പരിപാടി കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തംഗം പി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ടിഷ്യൂകള്‍ച്ചര്‍ വാഴക്കന്ന് വിതരണം ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കിവരുന്ന വിദ്യാനിധി നിക്ഷേപ പദ്ധതിയില്‍ സ്‌കൂള്‍ തലത്തില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടിയ അഞ്ജു , ഫര്‍ഹാന എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനധ്യാപിക എ. ലീല ഉപഹാരം നല്‍കി. പി.ടി.എ പ്രസിഡന്റ് വി . കരുണാകരന്‍ അധ്യക്ഷത വഹിച്ചു.
പി.എ.ടു പ്രസിഡന്റ് വി കൃഷ്ണന്‍ പ്രസംഗിച്ചു. പടന്നക്കാട് കാര്‍ഷിക കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ.എം. ശ്രീകുമാര്‍, ജില്ലാ സഹകരണ ബാങ്ക് അഗ്രികള്‍ചറല്‍ ഓഫീസര്‍ എം. പ്രവീണ്‍കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ചെറുവത്തൂര്‍ ശാഖാ മാനേജര്‍ എം. തങ്കമണി സ്വാഗതവും സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി സി.വി. ഗോവിന്ദന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ പരിസരത്ത് മാവിന്‍ തൈകള്‍ നട്ടു.
Keywords: Agriculture, Seminar, Nalilamkandam, GUPS, Kasaragod, Kerala, Malayalam news