കര്‍ഷകസംഘം കര്‍ഷകരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുന്ന പ്രസ്ഥാനം: എം.എസ്. മുഹമ്മദ് കുഞ്ഞി
Sep 17, 2015, 09:15 IST
കാസര്‍കോട്:(www.kasargodvartha.com 17.09.2015) കര്‍ഷകരുടെ അവകാശങ്ങള്‍ നേടികൊടുക്കുന്ന പ്രസ്ഥാനം സ്വതന്ത്ര കര്‍ഷകസംഘം മാത്രമാണെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്. മുഹമ്മദ്കുഞ്ഞി പറഞ്ഞു. അടക്കാ കൃഷിക്കെതിരെ ചില ലോബികള്‍ കളളആരോപണം ഉന്നയിച്ചപ്പോള്‍ അതിന്റെ രക്ഷയ്ക്ക് എത്തിയത് ഈ പ്രസ്ഥാനമാണ്. പച്ചതേങ്ങ സംഭരണവും നീര ഉല്പാദന പദ്ധതിയും നടപ്പിലാക്കിയതിന്റെ പ്രേരണ ശക്തി സ്വതന്ത്ര കര്‍ഷക സംഘമാണെന്ന് അദ്ദേഹം പറഞ്ഞു.
പൈവളിഗെ പഞ്ചായത്ത് സ്വതന്ത്ര കര്‍ഷകസംഘം കണ്വെന്ഷന് ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം അസീസ് മെരിക്കെ അധ്യക്ഷം വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ബി. മുഹമ്മദ്കുഞ്ഞി വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ജില്ലാ മുസ്ലിംലീഗ് സെക്രട്ടറിമാരായ എം.അബ്ദുല്ല മുഗു, ഹനീഫാഹാജി പൈവളിഗെ, കര്‍ഷക സംഘം നേതാക്കളായ ഹസ്സന് നെക്കര, എം.എം.ഇബ്രാഹിം മൊഗര്‍, ഖലീല്‍ മെരിക്കെ, എ.ബി.അബ്ദുല്‍കാദര്‍ പ്രസംഗിച്ചു. മുഹമ്മദ് സ്വാഗതം പറഞ്ഞു.

Keywords: kasaragod, Agriculture, paivalika, Panchayath, Muslim-league,M.S Muhammed Kunhi