city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Dubai Govt Jobs | ദുബൈയിൽ എളുപ്പത്തിൽ സർക്കാർ ജോലി നേടാം! ഇത്രമാത്രം ചെയ്‌താൽ മതി; ഒഴിവുകൾ നിങ്ങളെ തേടിയെത്തും; ഗവണ്മെന്റ് പോർട്ടൽ തന്നെ പ്രവർത്തിക്കുന്നു; അറിയേണ്ടതെല്ലാം

ദുബൈ: (KasargodVartha) വലിയ സ്വപ്നങ്ങളുമായാണ് എല്ലാവരും പ്രവാസ ജീവിതത്തിലേക്ക് കടക്കുന്നത്. നല്ലൊരു ജോലിയാണ് ആഗ്രഹങ്ങളിൽ പ്രധാനം. കൂടാതെ ദുബൈയിൽ സർക്കാർ മേഖലയിൽ ജോലി അന്വേഷിക്കുന്നവരും ഏറെയാണ്. വിദേശ പൗരന്മാർക്ക് സർക്കാർ മേഖലകളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന ലോകത്തിലെ രാജ്യങ്ങളിലൊന്നാണ് യുഎഇ. ചില സർക്കാർ മേഖലകളിൽ വിദേശികൾക്കും ജോലി ചെയ്യാനാവും.
  
Dubai Govt Jobs | ദുബൈയിൽ എളുപ്പത്തിൽ സർക്കാർ ജോലി നേടാം! ഇത്രമാത്രം ചെയ്‌താൽ മതി; ഒഴിവുകൾ നിങ്ങളെ തേടിയെത്തും; ഗവണ്മെന്റ് പോർട്ടൽ തന്നെ പ്രവർത്തിക്കുന്നു; അറിയേണ്ടതെല്ലാം


ഗവൺമെന്റ് ജോബ് പോർട്ടൽ

ദുബൈയിൽ സർക്കാർ ജോലികൾക്ക് ഔദ്യോഗിക പോർട്ടൽ വഴിയാണ് അപേക്ഷിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം. ഡിജിറ്റൽ ദുബൈ അതോറിറ്റി നിയന്ത്രിക്കുന്ന 'ദുബൈ കരിയർ' എന്ന പോർട്ടലിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA), ദുബൈ ഹെൽത്ത് അതോറിറ്റി (DHA), ദുബൈ മുനിസിപ്പാലിറ്റി, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (DET) തുടങ്ങി എമിറേറ്റിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ജോലി ഒഴിവുകൾ ഇതിൽ കാണാനും അപേക്ഷിക്കാനും കഴിയും.


എന്താണ് ദുബൈ കരിയർ?

ഡിജിറ്റൽ ദുബൈ പ്രവർത്തിപ്പിക്കുകയും വികസിപ്പിച്ചെടുക്കുകയും ചെയ്ത ഓൺലൈൻ ജോബ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനുമാണ് ദുബൈ കരിയർ. വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന നയങ്ങളും തന്ത്രങ്ങളും വികസിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി 2021 ജൂണിൽ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബൈ കരിയർ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് ഡിജിറ്റൽ ദുബൈ സ്ഥാപിച്ചത്.

ദുബൈ കരിയർ പ്ലാറ്റ്‌ഫോമുമായി സഹകരിക്കുന്ന 45 സർക്കാർ വകുപ്പുകളുമായി തൊഴിലന്വേഷകരെ ബന്ധിപ്പിക്കുന്നു. ഇമെയിലൂടെ അറിയിപ്പ്, വീഡിയോ കോൾ വഴി തൊഴിൽ അഭിമുഖങ്ങൾ തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്.


എങ്ങനെ രജിസ്റ്റർ ചെയ്യാം:

* dubaicareers(dot)ae എന്ന പോർട്ടൽ സന്ദർശിക്കുക

* സ്ക്രീനിന്റെ മുകളിലുള്ള മെനു ബാറിലെ 'My Profile' ക്ലിക്ക് ചെയ്യുക.

* അടുത്തതായി, 'New User' ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഇമെയിൽ വിലാസം നൽകി ഒരു പാസ്‌വേഡ് സൃഷ്‌ടിക്കുക. അത് ചെയ്തുകഴിഞ്ഞാൽ, 'My Profile' ലേക്ക് തിരികെ പോയി നിങ്ങളുടെ പുതിയ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

* ബയോഡാറ്റ പിഡിഎഫ് അല്ലെങ്കിൽ ഡോക്യുമെന്റ് ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യാം. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്‌ത് സ്വകാര്യ വിവരങ്ങൾ പൂരിപ്പിക്കുക.

* ഓൺലൈൻ രജിസ്ട്രേഷൻ ഫോം പൂർത്തിയാക്കിയാൽ, 'job search' ഓപ്ഷനിലൂടെ നിങ്ങൾക്ക് ജോലിക്ക് അപേക്ഷിക്കാൻ തുടങ്ങാം.

പുതിയ തൊഴിൽ പോസ്റ്റിംഗുകൾക്കായി നിങ്ങൾക്ക് ഇമെയിൽ അറിയിപ്പുകളും അലേർട്ടുകളും വേണോ എന്ന് തിരഞ്ഞെടുക്കാനും കഴിയും. നിങ്ങളുടെ ബയോഡാറ്റയും പ്രവൃത്തിപരിചയവും വിദ്യാഭ്യാസ യോഗ്യതകളും ദുബൈ കരിയർ പ്ലാറ്റ് ഫോമിൽ സംരക്ഷിച്ചിരിക്കുന്നതിനാൽ, നിങ്ങൾ ഓരോ സ്ഥാപനത്തിനും പ്രത്യേകം സിവി സമർപ്പിക്കേണ്ടതില്ല. വെബ്‌സൈറ്റിൽ നിങ്ങൾ ഒരു നിർദിഷ്ട ജോലിക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, ദുബൈ കരിയർ ടീം നിങ്ങളുടെ അപേക്ഷ അവലോകനം ചെയ്യുകയും കൂടുതൽ അറിയണമെങ്കിൽ നിങ്ങളുമായി ബന്ധപ്പെടുകയും ചെയ്യും.
  
Dubai Govt Jobs | ദുബൈയിൽ എളുപ്പത്തിൽ സർക്കാർ ജോലി നേടാം! ഇത്രമാത്രം ചെയ്‌താൽ മതി; ഒഴിവുകൾ നിങ്ങളെ തേടിയെത്തും; ഗവണ്മെന്റ് പോർട്ടൽ തന്നെ പ്രവർത്തിക്കുന്നു; അറിയേണ്ടതെല്ലാം

Keywords: News, Top-Headlines, Malayalam-News, World, World-News, Gulf, Gulf-News, How do I apply for government jobs in Dubai?

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia