Remanded | വിദ്യാർഥിനിയെ വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ സംഭവം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് റിമാൻഡിൽ; പെൺകുട്ടി അത്യാസന്ന നിലയിൽ ചികിത്സയിൽ
Jan 28, 2024, 11:45 IST
ബദിയടുക്ക: (KasargodVartha) എലിവിഷം അകത്ത് ചെന്ന് വിദ്യാർഥിനി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ യുവാവിനെ റിമാൻഡ് ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അന്‍വറിനെ (24) യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. യുവാവിന്‍റെ നിരന്തരമായ ശല്യം സഹിക്കാനാകാതെ വിഷം കഴിച്ച് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 16കാരിയായ പെൺകുട്ടിയാണ് മംഗ്ളൂറിലെ ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിയെ വീട്ടിനകത്ത് വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. അന്‍വര്‍ വാട്സ് ആപ് വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്നാണ് പറയുന്നത്.
ഇരുവരും തമ്മിലുള്ള അടുപ്പം അറിഞ്ഞ ബന്ധുക്കൾ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന് ശ്രമം നടത്തിയിരുന്നു. ഇതോടെ പെണ്‍കുട്ടി അന്‍വറിനോട് തന്നെ ഇനി വിളിക്കരുതെന്നു പറഞ്ഞ് ഫോണ്‍ നമ്പര്‍ ബ്ലോക് ചെയ്തതായും ഇതിന് പിന്നാലെ യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്. ഇറങ്ങി വരണമെന്നും അനുസരിച്ചില്ലെങ്കിൽ പിതാവിനെ അപായപ്പെടുത്തുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
വിദ്യാർഥിനി സ്കൂളിൽ പോകുന്ന സമയത്ത് വഴി തടഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ പെൺകുട്ടി വിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ഇതോടെ ഒളിവില്‍ പോയ അന്‍വറിനെ ബദിയഡുക്ക പൊലീസ് ബെംഗ്ളൂറിൽ നിന്ന് പിടികൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Police FIR, Malayalam News, Student, Youth remanded for assaulting student. < !- START disable copy paste -->