city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

HOD Arrested | 'കേന്ദ്ര സർവകലാശാലയിൽ താത്കാലിക അധ്യാപക നിയമനത്തിന് ആവശ്യപ്പെട്ടത് 2 ലക്ഷം രൂപ കൈക്കൂലി'; കെണിയൊരുക്കി കയ്യോടെ പൊക്കി വിജിലൻസ്; വകുപ്പ്‌ മേധാവി പിടിയിൽ

കാസർകോട്: (KasargodVartha) പെരിയ കേന്ദ്ര സർവകലാശാലയിൽ താത്കാലിക അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങുന്നതിനിടെ വകുപ്പ്‌ മേധാവിയെ പിടികൂടിയതായി വിജിലൻസ് അറിയിച്ചു. സോഷ്യൽ വർക് വകുപ്പ് മേധാവി പ്രൊഫ. എ കെ മോഹനനാണ് പിടിയിലായത്. താത്കാലിക അധ്യാപക നിയമനത്തിന് പുറമെ പി എച് ഡി പ്രവേശനവും തരപ്പെടുത്തി നല്‍കാമെന്നും ഇയാൾ വാഗ്ദാനം ചെയ്തിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
  
HOD Arrested | 'കേന്ദ്ര സർവകലാശാലയിൽ താത്കാലിക അധ്യാപക നിയമനത്തിന് ആവശ്യപ്പെട്ടത് 2 ലക്ഷം രൂപ കൈക്കൂലി'; കെണിയൊരുക്കി കയ്യോടെ പൊക്കി വിജിലൻസ്; വകുപ്പ്‌ മേധാവി പിടിയിൽ

സംഭവത്തെ കുറിച്ച് വിജിലൻസ് പറയുന്നത് ഇങ്ങനെ:

'സോഷ്യല്‍ വര്‍ക് വിഭാഗത്തിലെ താത്കാലിക അധ്യാപകന്റെ കരാര്‍ കാലാവധി 2023 ഡിസംബറില്‍ അവസാനിച്ചിരുന്നു. പുതിയ വിജ്ഞാപനം വെള്ളിയാഴ്ചക്കുള്ളില്‍ വരുമെന്നാണ് കരുതുന്നത്. ജോലി പുതുക്കി നൽകാനും പിന്നീട്‌ പി എച് ഡിക്ക്‌ അപേക്ഷിക്കുകയാണെങ്കില്‍ പ്രവേശനം ശരിയാക്കി നൽകുന്നതിനും എ കെ മോഹൻ രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിൽ അരലക്ഷം രൂപ വെള്ളിയാഴ്ചക്കകം നല്‍കാനും അറിയിച്ചിരുന്നു.
  
HOD Arrested | 'കേന്ദ്ര സർവകലാശാലയിൽ താത്കാലിക അധ്യാപക നിയമനത്തിന് ആവശ്യപ്പെട്ടത് 2 ലക്ഷം രൂപ കൈക്കൂലി'; കെണിയൊരുക്കി കയ്യോടെ പൊക്കി വിജിലൻസ്; വകുപ്പ്‌ മേധാവി പിടിയിൽ

പരാതിക്കാരൻ ഈ വിവരം വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗത്തെ അറിയിച്ചു. തുടർന്ന് വിജിലൻസ് വടക്കൻ മേഖല സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്റെ മേൽനോട്ടത്തിൽ വിജിലൻസ് സംഘം ഒരുക്കിയ കെണിയിൽ വീഴ്ത്തുകയായിരുന്നു. ആദ്യ ഗഡുവായി ബുധനാഴ്ച വൈകീട്ട്‌ 20,000 രൂപ നൽകുമ്പോൾ കാസർകോട്‌ വിജിലൻസ് ഡിവൈഎസ്പി വി കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വിജിലൻസ് നൽകിയ ഫിനോൾഫ് തലിൻ പുരട്ടിയ നോടുകളായിരുന്നു ഇവ.

HOD Arrested | 'കേന്ദ്ര സർവകലാശാലയിൽ താത്കാലിക അധ്യാപക നിയമനത്തിന് ആവശ്യപ്പെട്ടത് 2 ലക്ഷം രൂപ കൈക്കൂലി'; കെണിയൊരുക്കി കയ്യോടെ പൊക്കി വിജിലൻസ്; വകുപ്പ്‌ മേധാവി പിടിയിൽ

ഇന്‍സ്പെക്ടര്‍മാരായ എ സി ചിത്തരഞ്ജന്‍, എല്‍ ആര്‍ രൂപേഷ്, കാസര്‍കോട് റവന്യൂ റികവറി തഹസില്‍ദാര്‍ പി ഷിബു, അസിസ്റ്റന്റ് പ്ലാനിങ് ഓഫീസര്‍ റിജു മാത്യു, സബ് ഇന്‍സ്പെക്ടര്‍മാരായ ഈശ്വരന്‍ നമ്പൂതിരി, കെ രാധാകൃഷ്ണന്‍, വി എം മധുസുദനന്‍, പി വി സതീശന്‍, അസി. സബ് ഇന്‍സ്പെക്ടര്‍ വി ടി സുഭാഷ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജീവന്‍, സന്തോഷ്, ഷീബ, പ്രദീപ്, പി വി സുധീഷ്, കെ വി ജയന്‍, പ്രദീപ് കുമാര്‍, കെ ബി ബിജു, കെ പ്രമോദ് കുമാര്‍ എന്നിവരും വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു.

Keywords: News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Complaint, Police, Periya, CUK, Vigilance arrests teacher while accepting bribe.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia