city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Railway | ഇവിടെ അവഗണനയുടെ ചൂളം വിളി മാത്രം; അനാസ്ഥയുടെ നേര്‍സാക്ഷിയായി ഉപ്പള റെയില്‍വേ സ്റ്റേഷന്‍; ദുരിതങ്ങളുടെ പട്ടിക നിരത്തി യാത്രക്കാര്‍

ഉപ്പള: (KasargodVartha) റെയില്‍വേ വികസനത്തില്‍ ഉപ്പള റെയില്‍വേ സ്റ്റേഷന് ചുവപ്പ് കൊടി മാത്രം. റെയില്‍വേയുടെ കണക്കില്‍ നല്ലൊരു വരുമാനം ഉപ്പളയ്ക്കുണ്ട്. എന്നിട്ടും എന്തിനാണ് അവഗണന കാട്ടുന്നതെന്നാണ് യാത്രക്കാരുടെ ചോദ്യം. സ്റ്റേഷനില്‍ അടിസ്ഥാന വികസന സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിച്ചാല്‍ വരുമാനത്തില്‍ കുതിപ്പുണ്ടാകുമെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
           
Railway | ഇവിടെ അവഗണനയുടെ ചൂളം വിളി മാത്രം; അനാസ്ഥയുടെ നേര്‍സാക്ഷിയായി ഉപ്പള റെയില്‍വേ സ്റ്റേഷന്‍; ദുരിതങ്ങളുടെ പട്ടിക നിരത്തി യാത്രക്കാര്‍

ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നും മഞ്ചേശ്വരം താലൂക് ആസ്ഥാനവുണ് ഉപ്പള. എന്നാല്‍ റെയില്‍വേ സ്റ്റേഷനില്‍ ചപ്പുചവറും മാലിന്യവും കാരണം യാത്രക്കാര്‍ പൊറുതിമുട്ടുന്നു. വൃത്തിയില്ലായ്മയും വൃത്തിഹീനമായ സാഹചര്യങ്ങളുമായാണ് സ്റ്റേഷന്‍ ശോച്യാവസ്ഥയിലായിരിക്കുന്നത്. സ്റ്റേഷനില്‍ 15 ദിവസത്തിലധികമായി ശുചീകരണം നടക്കുന്നില്ലെന്നാണ് ആരോപണം. ശുചീകരണം നടത്തിയിരുന്ന തൊഴിലാളിയോട് പണമില്ലാത്തത് കാരണം ശുചീകരണം നിര്‍ത്തി വെക്കാന്‍ അധികൃതര്‍ പറഞ്ഞതായാണ് വിവരം. ശുചീകരണം നടക്കാത്തതിനാല്‍ സ്റ്റേഷനില്‍ ദുര്‍ഗന്ധവും ഉറുമ്പ് ശല്യവും കൊണ്ട് ബുദ്ധിമുട്ടുകയാണ് യാത്രക്കാര്‍.
       
Railway | ഇവിടെ അവഗണനയുടെ ചൂളം വിളി മാത്രം; അനാസ്ഥയുടെ നേര്‍സാക്ഷിയായി ഉപ്പള റെയില്‍വേ സ്റ്റേഷന്‍; ദുരിതങ്ങളുടെ പട്ടിക നിരത്തി യാത്രക്കാര്‍

കൂടാതെ നിലവില്‍ ഉപ്പളയില്‍ ഒരു കൊമേഴ്ഷ്യല്‍ ക്ലര്‍ക് മാത്രമാണ് ജോലി ചെയ്യുന്നത്. ഇത് കാരണം രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് വരെ ആളില്ലാത്ത അവസ്ഥയാണ്. ഇതുകാരണം സാമൂഹ്യ വിരുദ്ധരുടെ ശല്യവും ഇവിടെയുണ്ടെന്ന് പരാതിയുണ്ട്. ഇതു പരിഹരിക്കാനായി രണ്ടു കൊമേഴ്ഷ്യല്‍ ക്ലര്‍കുമാരെ നിയമിക്കണമെന്നും തത്കാല്‍ അടക്കമുള്ള റിസര്‍വേഷന്‍ സൗകര്യം പുനരാരംഭിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. നേത്രാവതി, മാവേലി, ബെംഗ്‌ളുറു-കണ്ണൂര്‍ തുടങ്ങിയ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്, റിസര്‍വേഷന്‍ സൗകര്യം എന്നിവയും യാത്രക്കാരുടെ ആവശ്യങ്ങളാണ്. പ്ലാറ്റ് ഫോമില്‍ അടക്കം അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ ഇതിലും കഷ്ടമാണ് ഉപ്പളയുടെ സ്ഥിതി.
        
Railway | ഇവിടെ അവഗണനയുടെ ചൂളം വിളി മാത്രം; അനാസ്ഥയുടെ നേര്‍സാക്ഷിയായി ഉപ്പള റെയില്‍വേ സ്റ്റേഷന്‍; ദുരിതങ്ങളുടെ പട്ടിക നിരത്തി യാത്രക്കാര്‍

കഴിഞ്ഞ ദിവസം ഉപ്പള റെയില്‍വേ സ്റ്റേഷനില്‍ സന്ദര്‍ശനത്തിനെത്തിയ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിക്ക് മുന്നില്‍ ദുരിതങ്ങളുടെ നീണ്ട പട്ടികയാണ് വിവിധ മേഖകളിലെ പ്രമുഖരും യാത്രക്കാരും നിരത്തിയത്. എംപിയുടെ സന്ദര്‍ശന വേളയില്‍ സ്റ്റേഷന്‍ അടഞ്ഞുകിടക്കുകയായിരുന്നു. സ്റ്റേഷനിലെ ശുചിത്വമില്ലായ്മയും റെയില്‍വേയുടെ കെടുകാര്യസ്ഥതയും സേവനമനോഭാവമില്ലായ്മവും നേരിട്ടു മനസിലാക്കാന്‍ എംപിക്കും നാട്ടുകാര്‍ക്കും സാധിച്ചുവെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എംപിക്ക് നിവേദനങ്ങളും നല്‍കി.
       
Railway | ഇവിടെ അവഗണനയുടെ ചൂളം വിളി മാത്രം; അനാസ്ഥയുടെ നേര്‍സാക്ഷിയായി ഉപ്പള റെയില്‍വേ സ്റ്റേഷന്‍; ദുരിതങ്ങളുടെ പട്ടിക നിരത്തി യാത്രക്കാര്‍

മംഗല്‍പാടി ഗ്രാമപഞ്ചായത് പ്രസിഡണ്ട് റുബീന നൗഫല്‍, മഞ്ജുനാഥ ആള്‍വ, അസീസ് മരിക്കെ, എം ബി യൂസുഫ്, ബ്ലോക് പഞ്ചായത്ത് അംഗം ഹനീഫ് പി ബി, പഞ്ചായത് അംഗങ്ങളായ ടി എ ശരീഫ്, ഉമ്പായി പെരിങ്കടി, ബാബു, ശാഹുല്‍ ഹമീദ് ബന്തിയോട്, അശ്‌റഫ് സിറ്റിസണ്‍, സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന്‍ ഭാരവാഹികളയ അസീം മണിമുണ്ട, എം കെ അലി മാസ്റ്റര്‍, നാഫി ബപ്പായിതൊട്ടി, പി എം സലീം, മാതേരി അബ്ദുല്ല, കുട്ടികൃഷ്ണന്‍, ശാഫി പത്വാടി, കൃഷ്ണന്‍, അബ്ദുര്‍ റശീദ്, അശോകന്‍, ശബീര്‍ മണിമുണ്ട തുടങ്ങിയവര്‍ സംബന്ധിച്ചു.
      
Railway | ഇവിടെ അവഗണനയുടെ ചൂളം വിളി മാത്രം; അനാസ്ഥയുടെ നേര്‍സാക്ഷിയായി ഉപ്പള റെയില്‍വേ സ്റ്റേഷന്‍; ദുരിതങ്ങളുടെ പട്ടിക നിരത്തി യാത്രക്കാര്‍

Keywords: Rajmohan Unnithan, Uppala Railway Station, Train, Malayalam News, Kerala News, Kasaragod News, Uppala News, Uppala railway station in dire straits.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia