Probe | '4 പേരെ കൊന്ന് കത്തി സ്വന്തം വീട്ടിലെ അടുക്കളയിൽ തിരികെവെച്ചു; അയ്നാസിന്റെ വീട്ടിലെത്തിയത് ആപിന്റെ സഹായത്തോടെ; സിസിടിവിയിൽ പതിയാതിരിക്കാൻ തന്ത്രങ്ങളും പയറ്റി'; ഒരു കുടുംബത്തിലെ 4 പേരെ പ്രവീൺ കൊലപ്പെടുത്തിയത് ഇങ്ങനെ; അന്ന് സംഭവിച്ചത് പൊലീസ് പറയുന്നു
Nov 25, 2023, 16:15 IST
മംഗ്ളുറു: (KasargodVartha) ഉഡുപി മൽപെക്കടുത്ത് നെജാരുവിൽ ഒരു കുടുംബത്തിലെ നാല് പേരെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രവീൺ ചൗഗുലെ കൊലയ്ക്ക് ഉപയോഗിച്ച കത്തി വീട്ടിലെ അടുക്കളയിൽ തന്നെ സൂക്ഷിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി. കൃത്യത്തിന് ശേഷം ഭാര്യക്ക് സംശയം തോന്നാത്ത രീതിയിലാണ് ഇയാൾ വീട്ടിൽ പെരുമാറിയിരുന്നതെന്നും കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഉഡുപി ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. കെ അരുൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നവംബർ 12 ന് രാവിലെ 8.30 മണിയോടെയാണ്, സഊദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്നാൻ (23), എയർഇൻഡ്യയിലെ എയർഹോസ്റ്റസ് ട്രെയിനി അയ്നാസ് (21), അസീം (12) എന്നിവർ കൊല്ലപ്പെട്ടത്. പ്രതിയും എയർ ഇൻഡ്യയിൽ കാബിൻ ക്രൂവുമായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ചൗഗുലെയെ (39) നവംബർ 15 ന് ബെൽഗാമിലെ കുടച്ചിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
കൊലപാതകത്തിലേക്ക് നയിച്ചത്
'കൊല്ലപ്പെട്ട അയ്നാസും പ്രതിയും എട്ട് മാസം ഒരുമിച്ച് ജോലി ചെയ്തിരുന്നു. അന്താരാഷ്‌ട്ര വിമാനങ്ങളിൽ ക്രൂ എന്ന നിലയിൽ 10 ഓളം തവണ അവർ ഒരുമിച്ച് യാത്ര ചെയ്തിരുന്നു. ഈ സമയത്ത് അവർ തമ്മിൽ സൗഹൃദം വളർന്നു. പ്രതി ചില അവസരങ്ങളിൽ അയ്നാസിനെ സഹായിച്ചിട്ടുണ്ട്. മംഗ്ളൂറിൽ ഒരു വീട് വാടകയ്‌ക്കെടുക്കാൻ ഇയാൾ യുവതിയെ സഹായിച്ചിരുന്നു.
കൂടാതെ ഇവിടെ നിന്ന് ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കായി തന്റെ ഇരുചക്രവാഹനവും പ്രതി പെൺകുട്ടിക്ക് നൽകിയിരുന്നു. ഇതെല്ലാം അടുത്ത സൗഹൃദത്തിലേക്ക് നയിച്ചു. ഇതിനിടെ, പെരുമാറ്റത്തിൽ മോശം സൂചന ലഭിച്ചതോടെ എയർഹോസ്റ്റസ് ഒരു മാസം മുമ്പ് ചൗഗുലെയുമായുള്ള സംസാരം പോലും നിർത്തി. ഇതിലുള്ള പകയിൽ അയ്‌നാസിനെ കൊല്ലാൻ തീരുമാനിക്കുകയും ചെയ്തു. ഇതിനുള്ള തയ്യാറെടുപ്പുകളും നടത്തി'.
കൊല നടന്ന ദിവസം
'സംഭവ ദിവസം ചൗഗുലെ തന്റെ കാറിൽ മംഗ്ളൂറിലെ വീട്ടിൽ നിന്ന് പുറപ്പെട്ടു. തന്റെ വീട്ടിലെ അടുക്കളയിൽ നിന്ന് കത്തിയും എടുത്തിരുന്നു. ടോൾ ഗേറ്റുകളിലെ സിസിടിവി കാമറകളിൽ തന്റെ ദൃശ്യങ്ങൾ പതിയാതിരിക്കാൻ ഉഡുപിയിലേക്കുള്ള ടോൾ ഗേറ്റിന് മുമ്പുള്ള സ്ഥലത്ത് കാർ പാർക് ചെയ്തു. ബസിൽ ഉഡുപ്പിയിലെ സന്തേക്കട്ടയിൽ ഇറങ്ങി. അവിടെനിന്ന് ഓടോറിക്ഷയിൽ സഞ്ചരിച്ച് അയ്നാസിന്റെ വീട്ടിലെത്തി. വീട് കണ്ടെത്താൻ സ്നാപ് ചാറ്റും ഇമേജ് ലൊകേഷൻ പോലുള്ള നൂതന സാങ്കേതിക വിദ്യകളും ഉപയോഗിച്ചു.
വീട്ടിൽ അതിക്രമിച്ചു കയറിയ പ്രവീൺ ആദ്യം അയ്‌നാസിനെ കത്തികൊണ്ട് കുത്തിവീഴ്ത്തി. തുടർന്ന് തെളിവ് നശിപ്പിക്കാൻ വീട്ടിലുണ്ടായിരുന്ന ഹസീന, അഫ്നാൻ, അസീം എന്നിവരെയും കൊലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യം ചെയ്ത ശേഷം ഇയാൾ മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടു. നവംബർ 12 ന് രാവിലെ 8.30 മണിയോടെ വീട്ടിലെത്തിയ ഇയാൾ നാലംഗ കുടുംബത്തെ കുത്തിക്കൊലപ്പെടുത്തി വെറും 15 മിനിറ്റിനുള്ളിലാണ് മടങ്ങിയത്. കരുത്തുറ്റ ശരീരപ്രകൃതിയാണ് ഇയാളുടേത്. അതാണ് നാല് പേരെയും വേഗത്തിൽ കൊല്ലാൻ കഴിഞ്ഞത്.
കുറ്റകൃത്യത്തിന് ശേഷം പാർക് ചെയ്ത സ്ഥലത്ത് നിന്ന് കാറുമെടുത്ത് മടങ്ങി. ധരിച്ചിരുന്ന ചില വസ്ത്രങ്ങൾ കത്തിച്ച ശേഷം വീട്ടിലേക്ക് തിരികെ പോയി. കൊലപാതകത്തിനിടെ പ്രവീണിന്റെ കൈക്ക് പരുക്കേറ്റിരുന്നു. എന്നാൽ കൈക്ക് പറ്റിയ പരുക്കിനെക്കുറിച്ച് ഭാര്യ ചോദിച്ചപ്പോൾ കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. പിന്നീട് കൈയിലെ മുറിവിന് ചികിത്സയ്ക്കായി ആശുപത്രിയിൽ പോയി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി അടുക്കളയിൽ തിരികെ വച്ചു. തുടർന്ന് കുടുംബവുമൊത്ത് ബെൽഗാമിലെ ഭാര്യയുടെ അമ്മാവന്റെ വീട്ടിലേക്ക് പോയി. പൊലീസ് ചൗഗുലെയെ അറസ്റ്റ് ചെയ്യുന്നതുവരെ ഭാര്യയ്ക്കും കുടുംബത്തിനും കുറ്റകൃത്യത്തെക്കുറിച്ച് അറിയില്ലായിരുന്നു.
അന്വേഷണത്തിനായി 11 സംഘങ്ങളെയാണ് രൂപവത്കരിച്ചത്. പ്രതിയെ കണ്ടെത്താൻ അഞ്ച് സംഘങ്ങളെയാണ് ആദ്യം രൂപവത്കരിച്ചത്. കേസ് സങ്കീർണമായതോടെ വീണ്ടും ആറ് സംഘങ്ങൾ രൂപീകരിച്ച് എല്ലാ തലങ്ങളിലും അന്വേഷണം നടത്തി. ജില്ലയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഭാഗമായി. കുറ്റപത്രം സമർപ്പിക്കാൻ ഇനിയും 70-80 ദിവസങ്ങളുണ്ട്. പൊലീസ് എല്ലാ തെളിവുകളും ശേഖരിക്കുന്നു. 50 ഓളം പോലീസുകാരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. 2007ൽ പൂനെയിൽ പൊലീസ് വകുപ്പിൽ ചേർന്ന പ്രവീൺ പരിശീലന കാലയളവിൽ ജോലി ഉപേക്ഷിച്ച് എയർ ഇൻഡ്യയിൽ ചേരുകയായിരുന്നു. പ്രതിമാസം 70,000 രൂപ ശമ്പളം വാങ്ങുന്ന ഇയാൾ സാമ്പത്തികമായി നല്ല നിലയിലാണുള്ളത്'. കുറ്റപത്രത്തിൽ എല്ലാ വിവരങ്ങളും കോടതിക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു.
Keywords: News, National, Karnataka, Udupi, Killed, Mangalore, Crime, App, CCTV, Police, Investigation, Injured, Murder Case, Court, Udupi stalker planned murder for days: Probe.
< !- START disable copy paste -->