city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Nava Kerala Sadas | ജനങ്ങളുമായി സംവദിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും; നവ കേരള സദസ് ശനിയാഴ്ച മുതൽ; സംസ്ഥാന തല ഉദ്‌ഘാടനത്തിന് പൈവളികെയിൽ ഒരുക്കങ്ങള്‍ പൂര്‍ണം; പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ പ്രത്യേകം കൗണ്ടറുകള്‍

കാസർകോട്: (KasargodVartha) നവകേരള നിര്‍മ്മിതിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് ജില്ലയില്‍ ശനിയാഴ്ച (നവംബര്‍ 18) തുടക്കം. ആദ്യ വേദിയായ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 30 മീറ്റര്‍ ഉയരത്തില്‍ ജര്‍മ്മന്‍ പന്തലാണ് സദസ്സിനായി ഒരുക്കിയത്. കാസര്‍കോടിന്റെ തനത് കലാരൂപങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ് പ്രധാന കവാടം. പ്രധാന പാതകള്‍ ദീപാലങ്കാരത്താലും തോരണത്താലും ഭംഗിയാക്കി.

 
Nava Kerala Sadas | ജനങ്ങളുമായി സംവദിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും; നവ കേരള സദസ് ശനിയാഴ്ച മുതൽ; സംസ്ഥാന തല ഉദ്‌ഘാടനത്തിന് പൈവളികെയിൽ ഒരുക്കങ്ങള്‍ പൂര്‍ണം; പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ പ്രത്യേകം കൗണ്ടറുകള്‍



വൈകീട്ട് 3.30ന് പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ അദ്ധ്യക്ഷത വഹിക്കും. തുറമുഖം മ്യൂസിയം പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു എന്നിവര്‍ ആശംസ നേരും.

ദേവസ്വം, പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റ് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍, വ്യവസായം, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ്, മൃഗസംരക്ഷണ ഡയറി വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, സഹകരണം, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍, നിയമം, മത്സ്യവിഭവ, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍, പൊതുമരാമത്ത,് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, കായിക,വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം, പി ആന്‍ ടി, റെയില്‍വേ, വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍, ഭക്ഷ്യ പൊതുവിതരണം ലീഗല്‍ മെട്രോളജി ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍.അനില്‍, ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു, തദ്ദേശസ്വംയഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്, കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്, വിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സദസ്സ് ഉദ്ഘാടനം ചെയ്യുന്നത്. ചീഫ് സെക്രട്ടറി ഡോ.വി.വേണു സ്വാഗതവും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നന്ദിയും പറയും.

മാറ്റ് കൂട്ടാന്‍ കലാപരിപാടികള്‍

നവകേരള സദസ്സിന്റെ ഭാഗമായി ഉച്ചയ്ക്ക് 1.30 മുതല്‍ മഞ്ചേശ്വരത്തെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത സദസ്സും, ഗ്രൂപ്പ് ഡാന്‍സും അരങ്ങേറും. തുടര്‍ന്ന് നവകേരള സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം നടക്കും. വൈകിട്ട് അഞ്ചിന് ഭരതനാട്യവും 5.45ന് പ്രമുഖ നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട് നടക്കും.

പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ പ്രത്യേകം കൗണ്ടറുകള്‍

നവകേരള സദസ്സില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ പൈവളികെ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എഴ് കൗണ്ടറുകള്‍ സജ്ജമാക്കും. പരിപാടികള്‍ ആരംഭിക്കുന്നതിനു മുമ്പും പരിപാടികള്‍ കഴിഞ്ഞതിനുശേഷം പരാതി സ്വീകരിക്കും. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പ്രത്യേക കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തും. നവകേരള സദസ്സ് ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് പരാതികള്‍ സ്വീകരിച്ചു തുടങ്ങും. മുഴുവന്‍ പരാതികളും സ്വീകരിച്ചതിനുശേഷം കൗണ്ടര്‍ അവസാനിപ്പിക്കും. പരാതികള്‍ നല്‍കേണ്ട നിര്‍ദ്ദേശങ്ങള്‍ കൗണ്ടറില്‍ പ്രദര്‍ശിപ്പിക്കും. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ജീവനക്കാരും ഉണ്ടാകും.

പരാതികളില്‍ പൂര്‍ണ്ണമായ വിലാസവും മൊബൈല്‍ നമ്പറും ഇമെയില്‍ ഉണ്ടെങ്കില്‍ അതും നല്‍കണം. പരാതികള്‍ക്ക് കൈപ്പറ്റി രസീത് നല്‍കും. സദസ്സ് നടക്കുമ്പോള്‍ തിരക്കൊഴിവാക്കാനായി പരാതി സ്വീകരിക്കുന്നത് നിര്‍ത്തിവെക്കും. ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുന്ന ദിവസം തന്നെ പരാതികള്‍ തുടര്‍നടപടികള്‍ക്കായി പോര്‍ട്ടലിലൂടെ നല്‍കും. പരാതികള്‍ ഒരാഴ്ച മുതല്‍ ഒന്നര മാസത്തിനകം പൂര്‍ണമായും തീര്‍പ്പാക്കും.

പരാതി കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയ്ക്കകം ഈ പരാതി തീര്‍പ്പാക്കി വിശദമായ മറുപടി നല്‍കി അപ്ലോഡ് ചെയ്യണം. കൂടുതല്‍ നടപടികള്‍ ആവശ്യമുള്ള പരാതികള്‍ പരമാവധി നാല് ആഴ്ചക്കുള്ളില്‍ തീര്‍പ്പാക്കും. പരാതി കൈപ്പറ്റി ഒരാഴ്ചക്കുള്ളില്‍ പരാതിക്കാരന് ഇടക്കാല മറുപടി നല്‍കണം. സംസ്ഥാനതലത്തില്‍ തീരുമാനിക്കേണ്ട വിഷയമാണെങ്കില്‍ 45 ദിവസത്തിനുള്ളില്‍ പരിഹരിക്കണം. പരാതികള്‍ക്ക് മറുപടി തപാലിലൂടെ നല്‍കും.

ഗതാഗത നിയന്ത്രണം

നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 12,000 ത്തോളം പേരെയാണ് നവകേരള സദസ്സിലേക്ക് പ്രതീക്ഷിക്കുന്നത്. നവകേരള സദസ്സിലേക്കെത്തുന്ന എല്ലാവര്‍ക്കും പരിപാടി വീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നവകേരള സദസ്സിനെത്തുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

1. വിഐപി/വകുപ്പ് വാഹനങ്ങള്‍ - പൈവളികെ പഞ്ചായത്ത് ഗ്രൗണ്ട്

2. ബസ് പാര്‍ക്കിംഗ് പൈവളികെ ലാല്‍ബാഗ് - ബോളംഗള ഗ്രൗണ്ട്

3. പൊതുജനങ്ങള്‍ക്ക് /കാര്‍ പാര്‍ക്കിംഗിന് മാത്രം - പൈവളികെ പെട്രോള്‍ പമ്പിന്റെ എതിര്‍വശം

4. വിഐപി വാഹനങ്ങള്‍ക്ക് മാത്രം - പൈവളികെ നഗര്‍ സ്‌കൂള്‍ ഗ്രൗണ്ടിന്റെ എതിര്‍വശം

നിര്‍ദേശങ്ങള്‍

എന്‍മകജെ, പുത്തിഗെ, കുമ്പള, കുടാലു മേര്‍ക്കള ഭാഗങ്ങളില്‍ നിന്ന് മലയോര ഹൈവേ വഴി വരുന്ന ബസുകളും മറ്റ് വാഹനങ്ങളും പൈവളികെ വില്ലേജ് ഓഫീസ് പരിസരത്ത് യാത്രക്കാരെ ഇറക്കി ലാല്‍ ബാഗ് - ബോളംഗള ഗ്രൗണ്ടില്‍ നിര്‍ത്തി / പാര്‍ക്ക് ചെയ്യണം.

എന്‍മകജെ, ഉപ്പള, വോര്‍ക്കാടി, മീഞ്ച, മഞ്ചേശ്വരം ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ പൈവളികെ പെട്രോള്‍ പമ്പിന് സമീപം യാത്രക്കാരെ ഇറക്കി ലാല്‍ ബാഗ് - ബോളംഗള മൈതാനിയില്‍ പാര്‍ക്ക് ചെയ്യണം.

'നവകേരള സദസ്സ് ' പ്രോഗ്രാം ഏരിയയുടെ 200 മീറ്റര്‍ പരിധിയില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെ അനധികൃത വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

പ്രഭാത യോഗം

നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രിയും 20 മന്ത്രിമാരും സംവദിക്കും. പ്രഭാതയോഗം നവംബര്‍ 19ന് രാവിലെ 9ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിൽ നടക്കും.

പൈവളിഗെ പഞ്ചായത്ത് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

ജില്ലയില്‍ നവംബര്‍ 18,19 തീയതികളിലായി നടക്കുന്ന നവകേരള സദസ്സിന്റെ ആദ്യ വേദിയായ മഞ്ചേശ്വരം മണ്ഡലത്തിന്റെ പ്രചരണാര്‍ത്ഥം വിളംബര ഘോഷയാത്ര നടത്തി. പൈവളിഗെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഘോഷയാത്രയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, സംഘാടക സമിതി കണ്‍വീനറായ ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍.ജയാനന്ദ,

പുത്തിഗെ പ്രസിഡണ്ട് സുബ്ബണ്ണ ആള്‍വ, പൈവളികെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജയന്തി, വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്.ഭാരതി തുടങ്ങിയവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി. ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവര്‍ പങ്കെടുത്തു.

ചേവാര്‍ റോഡിൽ ആരംഭിച്ച് പൈവളിഗെ അവസാനിച്ച ഘോഷയാത്ര ജനപങ്കാളിത്തം കൊണ്ടും കലാപ്രകടനങ്ങള്‍ കൊണ്ടും മികച്ചതായി. കേരള വസ്ത്രം അണിഞ്ഞ സ്ത്രീകള്‍, മുത്തു കുടകള്‍, വാദ്യമേളങ്ങള്‍, ഒപ്പന, യക്ഷഗാനം തുടങ്ങിയ വിവിധ ഇനം വേഷങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, എന്നിവ ഘോഷയാത്രയ്ക്ക് മാറ്റേകി.


മഞ്ചേശ്വരത്തിന്റെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാ പരിപാടികള്‍ അരങ്ങേറി


മഞ്ചേശ്വരം മണ്ഡലം നവ കേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം പുത്തിഗെ വിദ്യാലയത്തിലെ കുട്ടികളുടെയും, പ്രാദേശിക കലാകാരന്മാരുടെയും, കൈരളി പട്ടുറുമാല്‍ പരിപാടിയിലൂടെ പ്രശസ്തരായ കലാകാരന്മാരുടെയും കലാപരിപാടികള്‍ അരങ്ങേറി. മഞ്ചേശ്വരം നവകേരള സദസ്സിന് വേദിയാകുന്ന പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് കലാപരിപാടികള്‍ അരങ്ങേറിയത്. യക്ഷഗാനം, തിരുവാതിര ഒപ്പന, ഭരതനാട്യം, മോഹിനിയാട്ടം മാപ്പിളപ്പാട്ട് തുടങ്ങിയ കലാപരിപാടികളാണ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, മുന്‍ എം.പി പി.കരുണാകരന്‍, സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, വിവി രമേശൻ എന്നിവര്‍ പങ്കെടുത്തു.

Keywords: News, Top-Headlines, Kasaragod, Malayalam-News, Kasaragod-News, Kerala, Nava Kerala Sadas, Malayalam News, Nava Kerala Sadas to begin Saturday

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia