city-gold-ad-for-blogger
Aster MIMS 10/10/2023

Court Verdict | ഓടോറിക്ഷ ഡ്രൈവറുടെ കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി; ശിക്ഷ തിങ്കളാഴ്ച; ദൃക്‌സാക്ഷി കൂറുമാറിയിട്ടും കേസ് തെളിയിച്ച് പ്രോസിക്യൂഷന്‍

കാസര്‍കോട്: (KasargodVartha) ഓടോറിക്ഷ ഡ്രൈവര്‍ ബളാംതോട് ചാമുണ്ഡിക്കുന്ന് മുന്തന്റെ മൂലയിലെ എല്‍ അരുണ്‍ മോഹനെ (ലാല്‍-22) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇയാള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ എം ജോസഫിനെ (58) യാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
     
Court Verdict | ഓടോറിക്ഷ ഡ്രൈവറുടെ കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി; ശിക്ഷ തിങ്കളാഴ്ച; ദൃക്‌സാക്ഷി കൂറുമാറിയിട്ടും കേസ് തെളിയിച്ച് പ്രോസിക്യൂഷന്‍

2014 ജൂണ്‍ 25ന് രാത്രി 10 മണിയോടെ പനത്തടി ചാമുണ്ഡിക്കുന്നിലാണ് സംഭവം നടന്നത്. ഓടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന അരുണ്‍ മോഹന്‍, സുഹൃത്ത് ബിജു കെ ജെ എന്നിവരെ ഓടോറിക്ഷ തടഞ്ഞുനിര്‍ത്തി പ്രതി കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്നാണ് കേസ്. അരുണ്‍ മോഹന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ ബിജു ഏറെനാള്‍ ചികിത്സയിലായിരുന്നു. വീട്ടില്‍കൊണ്ടുവിടാന്‍ ഓടോറിക്ഷഡ്രൈവര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ജോസഫ് ഇവരുമായി വാക് തര്‍ക്കത്തിലേര്‍പ്പെടുകയും ആക്രമിക്കുകയും ആയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.
              
Court Verdict | ഓടോറിക്ഷ ഡ്രൈവറുടെ കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി; ശിക്ഷ തിങ്കളാഴ്ച; ദൃക്‌സാക്ഷി കൂറുമാറിയിട്ടും കേസ് തെളിയിച്ച് പ്രോസിക്യൂഷന്‍

കൊലപാതകം, കൊലപാതകശ്രമം എന്നീ വകുപ്പുകളിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം കെ സുരേഷ്‌കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി ഇ ലോഹിതാക്ഷന്‍ ഹാജരായി. വിചാരണയ്ക്കിടെ ദൃക്‌സാക്ഷി കൂറുമാറിയിരുന്നു. എന്നിരുന്നാലും കേസ് തെളിയിക്കാന്‍ കഴിഞ്ഞത് പ്രോസിക്യൂഷന്റെ മികവായി.

ALSO READ:

Keywords: Court Verdict, Crime, Malayalam News, Kerala News, Kasaragod News, Arun Mohan Murder Case, Auto rickshaw driver's murder: Court finds accused guilty.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia