Kanayi Kunhiraman | 'വാലിനെ തലയാക്കി മാറ്റണം'; വികസന കാഴ്ചപ്പാട് വ്യക്തമാക്കി കാനായി കുഞ്ഞിരാമന്‍; കാസര്‍കോട്ട് ഫൈന്‍ ആര്‍ട്‌സ് കോളജ് തുടങ്ങണമെന്നും ജില്ലാ പഞ്ചായതിന്റെ ബജറ്റ് യോഗത്തില്‍ പ്രശസ്ത ശില്‍പി
Mar 15, 2023, 18:46 IST
കേരളത്തിന്റെ പച്ചപ്പാണ് കാസര്‍കോട്. അതുകൊണ്ട് തന്നെ പച്ചഗ്രാമമാക്കി മാറ്റണം. കലാസാഹിത്യ രംഗത്തെ ബജറ്റില്‍ ഒന്നും പരാമര്‍ശിക്കാത്തത് ശരിയായില്ലെന്നും ഇവിടെയുള്ളവര്‍ കലപഠിക്കാനായി മൈസൂറിലേക്കും തിരുവനന്തപുരത്തേക്കും മദ്രാസിലേക്കും പോകുകയാണെന്നും അതിനാല്‍ കാസര്‍കോട് ഒരു ഫൈന്‍ ആര്‍ട്‌സ് കോളജ് തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ കല പഠിക്കാന്‍ തിരുവനന്തപുരത്തേക്കും മദ്രാസിലേക്കും പോയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസനമെന്ന പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടിയാല്‍ പോര. ഓരോ രംഗത്തെയും വിദഗ്ധരെ കൊണ്ടുവന്ന് പദ്ധതികള്‍ നടപ്പിലാക്കുകയാണ് വേണ്ടത്. ഒരു കുടുംബത്തില്‍ മക്കളായ അഞ്ച് പേര്‍ അഞ്ച് രാഷ്ട്രീയക്കാരായിരുന്നുവെന്നും അച്ഛന് ആപത്ത് സംഭവിച്ചപ്പോള്‍ അവര്‍ ഒന്നിച്ചുചേര്‍ന്ന് അച്ഛനെ രക്ഷപ്പെടുത്തിയ കാര്യവും അദ്ദേഹം ഉദാഹരണമായി പറഞ്ഞു.
രാഷ്ട്രീയമെന്നത് മനുഷ്യത്വമാണ്. ഇപ്പോള്‍ ജാതിവ്യവസ്ഥിതിയെ പോലെയാണ് രാഷ്ട്രീയം. സാമൂഹ്യ പ്രതിബദ്ധത ആവശ്യമായി വരുമ്പോള്‍ എല്ലാവരും രാഷ്ട്രീയം മാറ്റിവെക്കണം. കാസര്‍കോടിന്റെ വികസന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാവണം. എല്ലാ സൗകര്യവുമുള്ള തിരുവനന്തപുരത്തിനെ പോലെ കാസര്‍കോടും മാറണമെന്നും ഇതിന് പുതിയ പദ്ധതികള്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബജറ്റ് യോഗത്തില്‍ സംബന്ധിച്ച കാനായിയെ ബജറ്റിനെ കുറിച്ച് അഭിപ്രായം പറയാന്‍ ക്ഷണിച്ചപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Keywords: Kanayi Kunhiraman, Latest-News, Kerala, Kasaragod, Top-Headlines, Budget, Panchayath, District-Panchayath, Development Project, Video, Politics, Political-News, Kanayi Kunhiraman's vision about development of Kasaragod.
< !- START disable copy paste -->