Arrested | മംഗ്ളൂറിൽ നിന്ന് കവർന്ന ബൈകുമായി കാസർകോട് സ്വദേശി കോഴിക്കോട്ട് അറസ്റ്റിൽ; 'കറങ്ങിയത് വ്യാജ നമ്പറിൽ; പൊലീസിനെ കണ്ടപ്പോൾ വണ്ടി ഉപേക്ഷിച്ച് രക്ഷപ്പെട്ടു'
Feb 16, 2023, 18:26 IST
കോഴിക്കോട്: (www.kasargodvartha.com) മംഗ്ളൂറിൽ നിന്ന് കവർന്ന ബൈകുമായി കാസർകോട് സ്വദേശി കോഴിക്കോട് അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ശുഐബ് (20) ആണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. നടക്കാവ് കൊട്ടാരം റോഡിലൂടെ വന്ന ശുഐബ് ഇവിടെ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസിനെ കണ്ട് ബൈക് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബൈക് പരിശോധിച്ചപ്പോൾ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് മനസിലാവുകയും തുടർന്ന് എൻജിൻ നമ്പറും ചെയ്സസ് നമ്പറും ഉപയോഗിച്ച് യഥാർഥ ഉടമയെ കണ്ടെത്തുകയും ബൈക് മംഗ്ളൂറിൽ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പിന്നീട് സിസിടിവിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശുഐബ് പിടിയിലായത്.
കോഴിക്കോട് ജൂസ് കടയിൽ ജോലി ചെയ്ത് വരികയാണ് യുവാവ്. കാസർകോട്ടുകാരനായ മറ്റൊരാളുമായി ചേർന്നാണ് ശുഐബ് ബൈക് മോഷ്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്. യുവാവിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.