NA Nellikkunnu | നിയമസഭയിൽ ഭൂരിപക്ഷമുണ്ടെന്ന് കരുതി സർകാർ തോന്നിവാസം തുടർന്നാൽ ഗുരുതരമായ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ
Jan 27, 2023, 15:22 IST
കാസർകോട്: (www.kasargodvartha.com) നിയമസഭയിൽ ഭൂരിപക്ഷമുണ്ടെന്ന് കരുതി സർകാർ തോന്നിവാസം തുടർന്നാൽ ഗുരുതരമായ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ. തിരുവനന്തപുരത്ത് നടന്ന സേവ് കേരള മാർചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത് ലീഗ് ജില്ലാ കമിറ്റി ജില്ലാ പൊലീസ് ആസ്ഥാനത്തിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു.