Underpass | നീണ്ട കാത്തിരിപ്പിനൊടുവില്‍ കൊപ്പളം റെയില്‍വേ അടിപ്പാത പ്രവൃത്തി പൂര്‍ത്തിയായി; ഇനി വേണ്ടത് ലിങ്ക് റോഡ്; നിര്‍മാണത്തിന് ഒത്തൊരുമിച്ച് പ്രദേശവാസികള്‍; സഹകരിച്ച് പിഞ്ചുവിദ്യാര്‍ഥികളും
Jan 30, 2023, 21:00 IST
മൊഗ്രാല്‍: (www.kasargodvartha.com) രണ്ട് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവില്‍ മൊഗ്രാല്‍ കൊപ്പളം റെയില്‍വേ അടിപ്പാത നിര്‍മാണം പൂര്‍ത്തിയായി. ഇനി വേണ്ടത് കൊപ്പളം തീരദേശ റോഡിനെ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണ്. ഇതും കൂടി യാഥാര്‍ഥ്യമായാല്‍ തീരദേശ വാസികള്‍ അടക്കം അനുഭവിക്കുന്ന ദുരിതത്തിന് അറുതിയാവും.
ലിങ്ക് റോഡ് നിര്‍മാണത്തിനായുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പ്രദേശവാസികളും, ആക്ഷന്‍ കമിറ്റി ഭാരവാഹികളും. താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ മണ്ണിട്ട് റോഡ് നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുവരുന്നു. മണ്ണിന്റെ ലഭ്യതക്കുറവ് കാലതാമസത്തിനിടയാക്കുന്നുവെന്ന് ഇവര്‍ പറയുന്നു.
പദ്ധതി പൂര്‍ത്തിയാവുന്നതോടെ കൊപ്പളം, നാങ്കി, ഗാന്ധിനഗര്‍ തുടങ്ങിയ പ്രദേശങ്ങളിലായുള്ള അഞ്ഞൂറിലേറെ മീന്‍ തൊഴിലാളി കുടുംബങ്ങള്‍ക്ക് അടക്കം ഏറെ പ്രയോജനപ്പെടും. നിലവില്‍ ഈ പ്രദേശങ്ങളിലേക്ക് വലിയ വാഹനങ്ങള്‍ എത്തണമെങ്കില്‍ ചുറ്റിക്കറങ്ങി കുമ്പള കോയിപ്പാടി വഴി പോകേണ്ട അവസ്ഥയാണുള്ളത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Mogral, Road, Development project, Koppalm underpass work completed; now need link road.
< !- START disable copy paste -->