Report | 'അഞ്ജുശ്രീയുടെ മരണകാരണം സെപ്റ്റിസീമിയ വിത് മള്‍ടിപിള്‍ ഓര്‍ഗന്‍സ് ഡിസ്ഫക്ഷന് സിന്‍ഡ്രോം'; കാസര്‍കോട് ജില്ലാ മെഡികല്‍ ഓഫീസര്‍ പ്രാഥമിക റിപോര്‍ട് നല്കി; കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുക പോസ്റ്റ് മോര്ടം റിപോര്‍ടിന് ശേഷം
Jan 7, 2023, 19:02 IST
കാസര്‍കോട്: (www.kasargodvartha.com) ചെമ്മനാട് തലക്ലായിയിലെ അഞ്ജുശ്രീ (19) മംഗ്ളൂറിലെ ആശുപത്രിയില്‍ മരണപ്പെട്ടത് സെപ്റ്റിസീമിയ വിത്ത് മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍സ് ഡിസ് ഫക്ഷന് സിന്‍ഡ്രോം മൂലമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്കി. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നതിന് വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എംവി രാംദാസ് അറിയിച്ചു.
'അഞ്ജുശ്രീയും വീട്ടിലുണ്ടായ അമ്മയും അനുജനും ബന്ധുവായ പെണ്‍കുട്ടിയും കൂടി ഡിസംബര്‍ 31 ന് കുഴി മന്തി, മയോണൈസ്, ഗ്രീന്‍ ചട്ണി, ചിക്കന്‍ 65 എന്നിവ ഹോട്ടലില്‍ നിന്നു ഓണ്‍ലൈനായി ബുക്ക് ചെയ്ത് വരുത്തിച്ചു കഴിക്കുകയുണ്ടായി. പിറ്റേദിവസം രാവിലെ ബന്ധുവായ പെണ്‍കുട്ടിക്കും മരിച്ച കുട്ടിക്കും ഛര്‍ദിയും ക്ഷീണവുമുണ്ടായി. തുടര്‍ന്ന് കാസര്‍കോട് ദേളിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ കാണിക്കുകയും പ്രാഥമിക ചികിത്സ നല്കി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
ജനുവരി അഞ്ചിന് വീണ്ടും ദേഹാസ്വസ്ഥത ഉണ്ടായതിനെതുടര്‍ന്നു വീണ്ടും ഇതേ ആശുപത്രിയില്‍ കാണിക്കുകയും രക്തം പരിശോധിക്കുകയും ഐ വി ഫ്ളൂയിഡ് ആന്റി ബയോട്ടിക് ഉള്‍പ്പെടെയുള്ള ചികിത്സ നല്കി വീട്ടിലേക്കു മടങ്ങുകയുമായിരുന്നു. ജനുവരി 6ന് കുട്ടിയുടെ സ്ഥിതി കൂടുതല്‍ ഗുരുതരമായതിനെ തുടര്‍ന്ന് അന്ന് തന്നെ കുട്ടിയെ മംഗ്ളൂരിലെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ജനുവരി ഏഴിന് മരണപ്പെടുകയുമായിരുന്നു', ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Died, Death, Food-Inspection, Food, Postmortem, Report, Investigation, Anjushree's cause of death is septicemia with multiple organ dysfunction syndrome.
< !- START disable copy paste -->