Underpass | ദേശീയപാത വികസനം: എരിയാലിന്റെ വഴിയടയും; അടിപ്പാത വേണമെന്ന ആവശ്യം ശക്തമാക്കി പ്രദേശവാസികള്‍; നവംബര്‍ 14 മുതല്‍ രാപ്പകല്‍ സമരം
Nov 10, 2022, 21:25 IST
എരിയാല്‍: (www.kasargodvartha.com) ദേശീയപാത വികസനത്തിന്റെ ഭാഗമായി എരിയാലില്‍ അടിപ്പാത വേണമെന്ന ആവശ്യം ശക്തമാക്കി പ്രദേശവാസികള്‍. ഇതിനായി ആക്ഷന്‍ കമിറ്റി രൂപീകരിച്ചു. വിവിധ ഉള്‍പ്രദേശങ്ങളിലേക്ക് കടന്നുപോവുന്ന പ്രധാനപ്പെട്ടൊരു ജന്‍ക്ഷനാണ് എരിയാല്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ജോലിക്കും മറ്റും പോകുന്നതിനായി നിരവധി പേര്‍ക്കാണ് റോഡ് മുറിച്ചുകടക്കേണ്ടി വരുന്നത്
അടിപ്പാത നിര്‍മിച്ചില്ലെങ്കില്‍ പാതയുടെ പടിഞ്ഞാര്‍ വശം, എരിയാല്‍ ജുമാ മസ്ജിദ്, ചേരങ്കൈ ജുമാ മസ്ജിദ്, മദ്‌റസ, പാലത്തില്‍ മസ്ജിദ്, നിരവധി വ്യാപാര സ്ഥാപങ്ങള്‍, കിഴക്ക് വശം ശ്രീ ദുര്‍ഗാ പരമേശ്വരി ക്ഷേത്രം, വിലേജ് ഓഫിസ്, റേഷന്‍ കട, കൃഷി ഭവന്‍ എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരത്തെ ബാധിക്കും.
അതോടൊപ്പം എരിയാല്‍ ജമാഅത് ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂള്‍, ഗവ. എല്‍പി സ്‌കൂള്‍, ശ്രീ രക്തേശ്വരി ക്ഷേത്രം, ആസാദ് നഗര്‍ സിദ്ദീഖ് ജുമാ മസ്ജിദ്, കുളങ്കര കണ്ടത്തില്‍ മസ്ജിദ്, ബ്ലാര്‍കോട് മുഹ് യുദ്ദീന്‍ മസ്ജിദ്, ജീലാനി മസ്ജിദ്, നിരവധി വ്യാപാര സ്ഥാപനങ്ങള്‍ മറുവശത്തുള്ള തുടങ്ങിയ ഇടങ്ങള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കും. ഭക്തര്‍ക്ക് ആരാധനാലായത്തിലെത്താനും വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താനും ഹൈസ്‌കൂള്‍ പഠനത്തിനും ഉപരി പഠനത്തിനും മറ്റു പ്രദേശങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് ബസ് കയറാനും ഇറങ്ങാനും പ്രയാസപ്പെടുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
അടിപ്പാത ആവശ്യം ശക്തമാക്കി ആക്ഷന്‍ കമിറ്റിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഘട്ട സമര പരിപാടിയായി നവംബര്‍ 14 (തിങ്കളാഴ്ച) വൈകുന്നേരം മൂന്ന് മണി മുതല്‍ രാപ്പകല്‍ സമരം നടത്തും. രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ, സാംസ്‌കാരിക രാഷ്ട്രീ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.

Keywords: Latest-News, Kerala, Kasaragod, Top-Headlines, National Highway, Public-Demand, Eriyal, Road, Development Project, Demand for underpass in Eriyal.
< !- START disable copy paste -->