Assault Case | സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കമെന്ന് പരാതി; യുവതിയെ കത്തിയുമായി ആക്രമിക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യുവാവ് നരഹത്യാശ്രമ കേസില്‍ അറസ്റ്റില്‍
Oct 6, 2022, 17:21 IST
ബദിയടുക്ക: (www.kasargodvartha.com) സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവതിയെ കത്തികൊണ്ട് അപായ പ്പെടുത്താന്‍ ശ്രമിച്ചതായുള്ള പരാതിയില്‍ യുവാവ് അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയും വര്‍ഷങ്ങളായി ബദിയഡുക്ക പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസക്കാരനുമായ മുരുകേഷിനെ (40)യാണ് നരഹത്യാശ്രമത്തിന് ബദിയടുക്ക എസ്‌ഐ കെ പി വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.
തമിഴ്‌നാട് സ്വദേശിനിയും പ്രതിയുടെ അയല്‍വാസിയുമായ നാല്‍പത്തിനാലുകാരിയെ ഇയാള്‍ കത്തികൊണ്ട് അപായപ്പെടുത്താന്‍ ശ്രമിച്ചതായാണ് പരാതി. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയില്‍ യുവതിയുടെ മൊഴിയെടുത്ത പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Youth arrested in assault case, court, Kerala, Kasaragod, Badiyadukka, Arrested, Youth,Case,Complaint, Remand, Tamilnadu, Police.
< !- START disable copy paste -->