Dowry complaint | 'വിവാഹം കഴിഞ്ഞ് 30 വർഷത്തിന് ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം'; ഭർത്താവിനെതിരെ കേസ്
Sep 17, 2022, 19:31 IST
30 വർഷം മുമ്പ് വിവാഹം കഴിച്ച് ഭർതൃവീട്ടിൽ ഭാര്യാഭർത്താക്കന്മാരായി ജീവിക്കുന്നതിനിടയിൽ കൂടുതൽ സ്വർണവും പണവും സ്ത്രീധനമായി വേണമെന്നും റഹ്‌മതിന്റെ പേരിലുള്ള വീടും സ്ഥലവും രജിസ്റ്റർ ചെയ്ത് നൽകണമെന്നും ആവശ്യപ്പെട്ട് നിരന്തരം മാനസീകവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10 മണിയോടെ സ്ത്രീധനം ആവശ്യപ്പെട്ട് യാസിൻ മുബാറക്, റഹ്‌മതിനെ തടഞ്ഞുനിർത്തി കൈകൊണ്ട് അടിക്കുകയും മൊബൈൽഫോൺ കൊണ്ട് തലയ്ക്ക് കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
Keywords: Kasaragod, Kerala, News, Top-Headlines, Kanhangad, Dowry, Dowry-harassment, Police, Case, Complaint, Man booked in dowry complaint.