Fine imposed | ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; മാനദണ്ഡങ്ങൾ പാലിക്കാത്ത റെസ്റ്റോറന്റിന് 10,000 രൂപ പിഴ ചുമത്തി
Sep 20, 2022, 18:24 IST
മഞ്ചേശ്വരം: (www.kasargodvartha.com) ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് മഞ്ചേശ്വരം ഹൊസങ്കടിയിലെ ഹോടെൽ ഡാനിഷ് മന്തി ഹൗസിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് 10,000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. വൃത്തി ഹീനമായ ഫ്രിഡ്‌ജ്, സിന്തറ്റിക് കളർ ഉപയോഗം, കാലാവധി കഴിഞ്ഞ പാൽ ഉപയോഗം മുതലായ കുറ്റങ്ങൾക്കാണ് പിഴ ചുമത്തിയത്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ, പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവ എടുക്കാത്ത സ്ഥാപനങ്ങൾ, വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവ അടച്ച് പൂട്ടുമെന്നും സിന്തറ്റിക് കളർ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ സാംപിൾ എടുത്ത് കേസ് ഫയൽ ചെയ്യുമെന്നും ഭക്ഷ്യസുരക്ഷാ അധികൃതർ അറിയിച്ചു.

You Might Also Like:
Keywords: Manjeshwaram, Kasaragod, Kerala, News, Top-Headlines, Fine, Hotel, Food, Food-Inspection, Case, Health, Health-Department, Inspection by Food Safety Department; fine imposed on restaurant. < !- START disable copy paste -->