Samiya in 2nd Round | തായ്പേയ് ഓപണ്‍: സിംഗിള്‍സില്‍ വനിതകള്‍ക്ക് നിരാശ; വിജയിച്ച ഏക താരമായി 19കാരി സാമിയ ഇമാദ് ഫാറൂഖി
Jul 20, 2022, 18:06 IST
ഹൈദരാബാദില്‍ നിന്നുള്ള സാമിയ ഇമാദ് ഫാറൂഖി 21-15, 21-11 എന്ന സ്‌കോറിന് ആധികാരിക വിജയമാണ് നേടിയത്. മലേഷ്യന്‍ താരം കിസോണ സെല്‍വദുരെയെയാണ് വെറും 30 മിനുറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ സാമിയ തോല്‍പിച്ചത്. 2017 ജൂനിയര്‍ ഗ്രാന്‍ഡ് പ്രീയില്‍ സിംഗിള്‍സ് ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ സാമിയ പിന്നീട് ബാബോലത് ബള്‍ഗേറിയന്‍ ചാംപ്യന്‍ഷിപില്‍ സ്വര്‍ണം നേടി. എന്നാല്‍ പരിക്കുമൂലം രണ്ട് വര്‍ഷത്തോളം അവരെ ടീമില്‍ നിന്ന് ഒഴിവാക്കി. ഇന്‍ഡ്യയിലെ മികച്ച വളര്‍ന്നുവരുന്ന കളിക്കാരിലൊരാളാണ് ഈ 19 കാരി.
ലോക എട്ടാം നമ്പര്‍ താരം ചൈനീസ് തായ്പേയ് താരം പായ് യു പോയോട് 21-10, 21-16 എന്ന സ്‌കോറിനാണ് സ്മിത് തോഷ്നിവാള്‍ പരാജയപ്പെട്ടത്. മാളവിക ബന്‍സോദ് 21-10, 15-21, 14-21 എന്ന സ്‌കോറിനാണ് ചൈനീസ് തായ്പേയ് താരം ലിയാങ് ടിംഗ് യുവിനോട് തോറ്റത്. ശ്രീകൃഷ്ണ പ്രിയ കൂടാരവള്ളി ജാപനീസ് താരം നാറ്റ്‌സുകി നിദാരയോട് തോറ്റു. സ്‌കോര്‍: 10-21, 11-21. മലേഷ്യന്‍ താരം ഗോ ജിന്‍ വെ 21-14, 21-10 എന്ന സ്‌കോറിനാണ് തന്യയെ പരാജയപ്പെടുത്തിയത്.
Keywords: News, World, Top-Headlines, Sports, Taipei-Open, International, Yonex Taipei Open 2022, Samiya Imad Farooqui, Yonex Taipei Open: Samiya Imad Farooqui Enter Round of 16.
< !- START disable copy paste -->