city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമ്മയുടെ മരണാനന്തര ചടങ്ങായി സമൂഹ നോമ്പുതുറ; മാനവസൗഹാര്‍ദ വേദിയാക്കി മാറ്റാന്‍ അശോകന്റേയും കുടുംബത്തിന്റേയും തീരുമാനം

മേല്‍പറമ്പ്:(www.kasargodvartha.com) അമ്മയുടെ മരണാനന്തര ചടങ്ങായി സമൂഹ നോമ്പുതുറ സംഘടിപ്പിക്കാനുള്ള കുടുംബത്തിന്റെ തീരുമാനം മാനവസൗഹാര്‍ദത്തിന് വേദിയാകും. അരമങ്ങാനം മരവയലിലെ ടി കെ നാരായണി (80) കഴിഞ്ഞ ഏപ്രില്‍ 23 നാണ് മരിച്ചത്. മാതാവിന്റെ മരണാനന്തര ചടങ്ങായി സമൂഹനോമ്പുതുറ സംഘടിപ്പക്കാന്‍ കുടുംബം ഒറ്റക്കെട്ടായാണ് തീരുമാനമെതടുത്തതെന്ന് പൊതുപ്രവര്‍ത്തകനായ മകന്‍ പി കെ അശോകനും കാറ്ററിങ് നടത്തിവരുന്ന പികെ ചന്ദ്രനും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
                    
അമ്മയുടെ മരണാനന്തര ചടങ്ങായി സമൂഹ നോമ്പുതുറ; മാനവസൗഹാര്‍ദ വേദിയാക്കി മാറ്റാന്‍ അശോകന്റേയും കുടുംബത്തിന്റേയും തീരുമാനം

മേല്‍പറമ്പിലെ വിവിധ സ്ഥലങ്ങളില്‍ വര്‍ഷങ്ങളോളം തന്റെ സഹോദരന്‍ രാമനോടൊപ്പം ജോലി ചെയ്തു വന്ന നാരായണി എല്ലാവരോടും സൗഹൃദവും സ്‌നേഹവും പുലര്‍ത്തിവന്നിരുന്നു. പിന്നീട് മേല്‍പറമ്പില്‍ മകന്‍ അശോകനും വര്‍ഷങ്ങളോളം ഹോടെല്‍ നടത്തിവന്നിരുന്നു. കോവിഡ് കാലത്ത് ഹോടെല്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു. വിശക്കുന്നവര്‍ക്കെന്നും അഭയ കേന്ദ്രമായിരുന്നു ഇവരുടെ ഹോടെല്‍. ജാതി മത കെട്ടുപാടുകളൊന്നും ഇല്ലാതെ എല്ലാവരേയും ഒരുമയോടെ കാണാനും സൗഹൃദം നിലനിര്‍ത്താനും എന്നും ഈ കുടുംബം തയ്യാറായിരുന്നു. മകന്‍ അശോകന്റെ വിവാഹം പോലും പരവനടുക്കത്തെ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പമാണ് നടത്തിയിരുന്നത്. അന്നത്തെ ഉദുമ എംഎല്‍എ ആയിരുന്ന കെ കുഞ്ഞിരാമനാണ് വിവാഹ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നത്. അദ്ദേഹം തന്നെയാണ് കാരണവരുടെ സ്ഥാനത്ത് നിന്ന് വരണമാല്യം എടുത്തുകൊടുത്തത്.

നാരായണി മരിച്ചപ്പോള്‍ സംസ്‌കാര ചടങ്ങിലും മറ്റുമായി നൂറ് കണക്കിന് മുസ്ലീം സമുദായ അംഗങ്ങളാണ് എത്തിയിരുന്നത്. ഇതെല്ലാം കൊണ്ട് തന്നെയാണ് മരണാനന്തര ചടങ്ങായി അടുത്ത ദിവസം എല്ലാവരേയും പങ്കെടുപ്പിച്ച് കൊണ്ട് നോമ്പുതുറ സംഘടിപ്പിക്കുന്നതെന്ന് അശോകനും ചന്ദ്രനും പറഞ്ഞു. ഹോടെലിലെ പ്രവര്‍ത്തനം നിര്‍ത്തിയ ശേഷം ജനതാ പാലിന്റെ ഏജന്‍സി നടത്തി വരികയാണ് അശോകന്‍.

ജയന്തി, ഭാനുമതി, എന്നിവരും നോമ്പുതുറ പരിപാടി സംഘടിപ്പിക്കാന്‍ സന്തോഷത്തോടെയാണ് തയ്യാറായിരിക്കുന്നത്. മേല്‍പറമ്പിലെ കായിക-ജീവകാരുണ്യ മേഖലയില്‍ നിസ്തൂലമായ സേവനപ്രവര്‍ത്തനം നടത്തിവരുന്ന ചന്ദ്രഗിരി ക്ലബിന്റെ പ്രസിഡന്റ് കൂടിയാണ് അശോകന്‍.

Keywords: News, Kerala, Kasaragod, Top-Headlines, Melparamba, Fast, Ramadan, Remembrance, Chandrigiri, Community ifthar as a posthumous ceremony for the mother.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia