ദേശീയപാതയിൽ സ്വർണ വ്യാപാരിയുടെ 1.65 കോടിരൂപ കവർന്നെന്ന കേസ്; രണ്ടാം പ്രതിയെ തെളിവെടുപ്പ് നടത്തി; ട്രാവലർ കസ്റ്റഡിയിൽ; മഴുവും കണ്ടെത്തി
Mar 9, 2022, 13:03 IST
കാസർകോട്: (www.kasargodvartha.com 09.03.2022) മൂന്നുമാസം മുമ്പ് മൊഗ്രാൽ പുത്തൂർ കടവത്ത് വെച്ച് സ്വർണവ്യാപാരിയായ മഹാരാഷ്ട്ര സ്വാദേശി രാം ദേവിന്റെ ഡ്രൈവറെ തട്ടിക്കൊണ്ട് പോയി 1.65 കോടിരൂപ കവർന്നെന്ന കേസിലെ രണ്ടാം പ്രതി വയനാട് ജില്ലയിലെ സുജിതിനെ (28) അന്വേഷണം സംഘം വയനാട്ടിൽ കൊണ്ട് പോയി തളിവെടുപ്പ് നടത്തി. കാസർകോട് സി ഐ, പി അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
സുജിത് ഉപയോഗിച്ചിരുന്ന മൂന്നര ലക്ഷം രൂപയുടെ ട്രാവലർ വാഹനവും, തട്ടിക്കൊണ്ട് പോകുന്ന സമയത്ത് സ്വർണ വ്യാപാരിയുടെ കാർ കുത്തിപ്പൊളിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന മഴുവും കണ്ടെത്തി. വയനാട്ടിൽ സുജിത് താമസിക്കുന്ന വാടക ഫ്‌ലാറ്റിൽ വെച്ചാണ് തെളിവെടുപ്പ് നടത്തിയത്. കവർന്ന ഒരു കോടിയിലധികം രൂപ സുജിതിന്റെ കൈവശം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
കേസിൽ മൊത്തം 13 പ്രതികളാണുള്ളത്. ഇതിൽ 10 പേർ അറസ്റ്റിലായിട്ടുണ്ട്. ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. ഇവരിൽ പിടിയിലാവാനുള്ള കണ്ണൂർ ജില്ലയിലെ സിനിൽ, കതിരൂർ മനോജ് വധക്കേസിലെ പ്രതിയാണ്. കൃത്യത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന അഞ്ച് വാഹങ്ങൾ കസ്റ്റഡിയിൽ എടുത്തിരുന്നു. 30 ലക്ഷം രൂപയും ഏഴ് പവൻ സ്വർണാഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
സുജിതിന് വധശ്രമം അടക്കം കണ്ണൂർ, ഒല്ലൂർ, കതിരൂർ, മലപ്പുറം തുടങ്ങിയ സ്റ്റേഷനുകളിൽ 10 ഓളം കേസുകൾ നിലവിലുണ്ടെന്നും സി ഐ പറഞ്ഞു. 'ഹൈവേ കൊള്ള നടത്തുന്നതിൽ വിദഗ്ധനാണ് സുജിത്. മലപ്പുറത്ത് വാഹനം തടഞ്ഞു 94 ലക്ഷം രൂപ കവർന്നതടക്കം നിരവധി പണം കവർച കേസിൽ ഇയാൾ ഉൾപെട്ടിട്ടുണ്ട്. തട്ടിയെടുത്ത പണം ധൂർത്തടിച്ച് സുഖലോലുപനായി ജീവിക്കുകയെന്നതാണ് സുജിതിന്റെ രീതി' - പൊലീസ് പറഞ്ഞു. എസ് ഐ രഞ്ജിത്, എ എസ് ഐ മോഹനൻ എന്നിവരും തെളിവെടുപ്പ് സംഘത്തിൽ ഉണ്ടായിരുന്നു.

Keywords: News, Kerala, Kasaragod, Case, Robbery-case, National Highway, Accused, Mogral puthur, Top-Headlines, Natives, Wayanad, Police, Investigation, Kannur, Case of Robbery of Rs 1.65 crore on National Highway; taken evidence with second accused.
< !- START disable copy paste -->