എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ മരണം: പ്രതിയായ അധ്യാപകന്റെ സുഹൃത്തും അറസ്റ്റില്‍
Oct 12, 2021, 22:38 IST
കാസര്‍കോട്: (www.kasargodvartha.com 12.10.2021) മേൽപറമ്പിലെ എട്ടാം ക്ലാസ് വിദ്യാർഥിനി മരണപ്പെട്ട സംഭവത്തിൽ പ്രതിയായ അധ്യാപകന്റെ സുഹൃത്തും അറസ്റ്റിലായി. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ നൗശാദിനെയാണ് (25) ചൊവ്വാഴ്ച വൈകീട്ടോടെ പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകൻ ഉസ്മാൻ നേരത്തേ അറസ്റ്റിലായിരുന്നു.
പെണ്‍കുട്ടിയുടെ മരണ വിവരം അറിഞ്ഞ ഉടന്‍ തന്നെ അധ്യാപകന് കര്‍ണാടകത്തിലേക്ക് കടക്കാനും ഒളിവിൽ പോകുന്നതിനും സുഹൃത്തായ നൗശാദ് സഹായം നൽകിയെന്ന് അന്വേഷണ സംഘം പറഞ്ഞു.
ബേക്കല്‍ സബ് ഡിവിഷന്‍ ഓഫീസിൽ വെച്ച് കേസന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ എസ് പി സി കെ സുനില്‍കുമാര്‍ പ്രതിയെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ആദ്യം അസ്വാഭാവിക മരണത്തിന് കേസ് എടുത്ത മേൽപറമ്പ് പൊലീസ്, അന്വേഷണ മധ്യേ പ്രതിയുടെ പേരില്‍ പോക്‌സോ നിയമവും ബാലനീതി നിയമവും കൂടാതെ ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി കോടതിയില്‍ റിപോർട് നൽകിയിരുന്നു.
ജില്ലാ സൈബര്‍ സെലിന്റെ സഹായത്തോടെ മേൽപറമ്പ് സിഐ ടി ഉത്തംദാസ്, എസ്ഐ വിജയന്‍ എന്നിവരാണ് ഈ കേസ് ആദ്യം അന്വേഷിച്ചത്. പ്രതിയെ ഒളിവിൽ പാർകുന്നതിന് സഹായം ചെയ്‌തെന്ന കുറ്റവും കൂടി ചുമത്തി കേസ് ഇപ്പോൾ അന്വേഷിക്കുന്നത് ബേക്കൽ ഡി വൈഎസ് പിയാണ്.
എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തീകരിച്ച് പ്രതികൾക്കെതിരെ കുറ്റപത്രം നല്കാനുള്ള ശ്രമത്തിലാണ് കേസന്വേഷണ സംഘം.
ALSO READ: 13 കാരിയുടെ മരണം; പോക്‌സോ കേസിൽ പ്രതിയായ അധ്യാപകൻ വലയിലായി; ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു
Keywords: Kerala, News, Kasaragod, Melparamba, Girl, Death, Case, Police, Arrest, Accused, Teacher, Top-Headlines, Death of student; one more arrested.
< !- START disable copy paste -->