ധനുഷിന്റെ 'മാരന്‍'; ഫസ്റ്റ് ലുക് പുറത്തുവിട്ടു
Jul 28, 2021, 17:02 IST
ചെന്നൈ: (www.kasargodvartha.com 28.07.2021) ധനുഷ് നായകനാകുന്ന മാരന്‍ എന്ന് പേരിട്ട സിനിമയുടെ ഫസ്റ്റ് ലുക് പുറത്തുവിട്ടു. ഫോടോ ധനുഷ് തന്നെയാണ് ഷെയര്‍ ചെയ്യുന്നത്. കാര്‍ത്തിക് നരേനാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം മാളവിക മോഹനന്‍ ആണ് നായികയായി എത്തുന്നത്.
കാര്‍ത്തിക് നരേന്റെ ചിത്രത്തില്‍ ആദ്യമായാണ് ധനുഷ് നായകനാകുന്നത്. ധനുഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഫസ്റ്റ് ലുക് പുറത്തുവിട്ടത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും കാര്‍ത്തിക് നരേന്‍ തന്നെയാണ്. സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Actor, New movie of actor Dhanush; 'Maran' first look released