city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അക്ഷരങ്ങളുടെ മധുരം വിളമ്പി നാടെങ്ങും വായനാദിനം ആചരിച്ചു

കാസർകോട്: (www.kasargodvartha.com 20.06.2021) വായനയുടെ പ്രാധാന്യം ഓർമപ്പെടുത്തി നാടെങ്ങും വൈവിധ്യമാർന്ന പരിപാടികളോടെ വായനാദിനം ആചരിച്ചു. പലയിടത്തും വായനാവാരാചരണത്തിനും തുടക്കമായി.

അക്ഷരങ്ങളുടെ മധുരം വിളമ്പി നാടെങ്ങും വായനാദിനം ആചരിച്ചു

കൂച്ചായി വീണ്ടും വിദ്യാർഥികൾ ഒത്തുചേർന്നു; എൻ്റെ മലയാളം വായനോത്സവം സമാപിച്ചു

ചട്ടഞ്ചാൽ: എൻ്റെ മലയാളം വായനോത്സവം സമാപിച്ചു. ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്കൂളിലെ പന്ത്രണ്ട് ബി സയൻസ് ബാചിലെ വിദ്യാർഥികൾ, അവരുടെ രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ എന്നിവരും കൂച്ച് സാഹിത്യ വേദിയും വായനാദിനത്തിൽ ഒത്തുചേർന്നാണ് വൈവിധ്യങ്ങളായ പരിപാടികൾ സംഘടിപ്പിച്ചത്.

ഓൺലൈനിൽ സംഘടിപ്പിച്ച പരിപാടി ഇ ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപൽ പി രതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രടറി ഇ വി മധുസൂദനൻ, രക്ഷിതാക്കളായ എം ബാലകൃഷ്ണൻ നായർ, മുജീബ് മാങ്ങാട്, തസീമ, പുഷ്പലത രാജൻ സംസാരിച്ചു. ക്ലാസ് ലീഡർമാരായ അഭിഷേക് വി നായർ സ്വാഗതവും, ഫാത്വിമത് നിഹാല ശെറിൻ ബി എസ് നന്ദിയും പറഞ്ഞു.

അക്ഷരങ്ങളുടെ മധുരം വിളമ്പി നാടെങ്ങും വായനാദിനം ആചരിച്ചു

തുടർന്ന് വിദ്യാർഥികളുടെ വാട്‍സ് ആപ് ഗ്രൂപിൽ ഞാൻ വായിച്ച പുസ്തകം, ഓൺലൈൻ വത്കരിക്കപ്പെട്ട വിദ്യാർഥി ജീവിതം, വായനാദിനം ഓർമപ്പെടുത്തുന്നത്, മാതൃഭാഷയും പരിഷ്കാരവും, ഓൺലൈൻ യുവജനോത്സവം, പ്രതിസന്ധി കാലത്തെ കേരളീയരും - അതിജീവനവും, കൊറോണയും ഉപരിപഠനവും, മാലിന്യവിമുക്ത കേരളം സുന്ദര കേരളം, കൊറോണകാലത്തെ പ്രവേശനോത്സവം, പഴമയുടെ കൂടെ പടിയിറങ്ങിപോയ സംസ്കാരം തുടങ്ങി 10 വിഷയത്തിൽ പ്രസംഗ മത്സരം നടന്നു. രക്ഷിതാക്കളുടെ വാട്‍സ് ആപ് ഗ്രൂപിൽ, കോവിഡ് കാലത്തെ വിദ്യാർഥി, അധ്യാപകൻ, രക്ഷിതാവ് എന്ന വിഷയത്തിൽ പ്രസംഗ മത്സരവും സംഘടിപ്പിച്ചു. അധ്യാപകനായ രതീഷ് പിലിക്കോട് നേതൃത്വം നൽകി.

വൈകീട്ട് കുച്ച് വായനദിനാചരണം കവി മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു. കെവി മണികണ്ഠദാസ് വായനാദിന സന്ദേശം നൽകി. കെ ജെ ആൻ്റണി, എം കെ പ്രിയ സംസാരിച്ചു. ആശിഖ് മുസ്ത്വഫ അധ്യക്ഷത വഹിച്ചു. നിധിന അശോകൻ സ്വാതവും, പാർവൺ ആർ ദാസ് നന്ദിയും പറഞ്ഞു. ക്ലാസധ്യാപകൻ രതീഷ് പിലിക്കോട് നേതൃത്വം നൽകി. രതീഷ് പിലിക്കോട് രചനയും ഉണ്ണികൃഷ്ണൻ സംഗീതവും ആലാപനവും നിർവഹിച്ച ഗാനവും അഭിനയും അഭിനവും ചേർന്ന് നടത്തിയ അക്ഷരനൃത്തവും അവതരിപ്പിച്ചു.



ടി ഐ എച് എസ് എസ് നായന്മാർമൂലയിൽ വായനാ വാരാചരണം വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു

കാസർകോട്: നായന്മാർമൂല ടി ഐ എച് എസ് എസിൽ വായനാ വാരാചരണം കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വായനയിലൂടെ മാത്രമേ സാമൂഹിക നവോത്ഥാനം സാധ്യമാകൂ എന്ന് അദ്ദേഹം അഭിപ്രായപ്പെടു. ജമാഅത് പ്രസിഡന്റ് എൻ എ അബൂബകർ ഹാജി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനജർ എം അബ്ദുള്ള ഹാജി മുഖ്യവായനാ സന്ദേശം കൈമാറി.

പ്രധാനധ്യാപകൻ പി നാരായണൻ സ്വാഗതവും പ്രിൻസിപൽ ടി വി മുഹമ്മദലി, പിടിഎ പ്രസിഡന്റ് എൻ യു അബ്ദുൽ സലാം, സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ എസ് നാരായണൻ നമ്പൂതിരി, സ്റ്റാഫ് സെക്രടറി കെ അശോകൻ സംസാരിച്ചു. പ്രശസ്ത സാഹിത്യകാരന്മാരായ പി സുരേന്ദ്രൻ, സുസ്മേഷ് ചന്ദ്രോത്ത്, ഡോ. പി വി മോഹനൻ വായന സന്ദേശം നൽകി. വിദ്യാരംഗം കോ - ഓർഡിനേറ്റർ കെ പി മഹേഷ് കുമാർ നന്ദി പറഞ്ഞു.


മൊഗ്രാൽ ദേശീയവേദി ഓഫീസിൽ ഗ്രന്ഥാലയത്തിന് തുടക്കമായി

മൊഗ്രാൽ: നഷ്ടപ്പെട്ടുപോയ വായന സംസ്കാരം തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ മൊഗ്രാൽ ദേശീയവേദി ഓഫീസിൽ വായനാദിനത്തിൽ ഗ്രന്ഥാലയത്തിന് തുടക്കം കുറിച്ചു. മലയാളത്തിന് പുറമെ കന്നഡ പുസ്തകങ്ങളും ഗ്രന്ഥാലയത്തിൽ ഒരുക്കിയിട്ടുണ്ട്. ഗ്രന്ഥാലയം പ്രമുഖ നാടകകൃത്ത് പത്മനാഭൻ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. കേരളത്തിന് മഹത്തായൊരു വായനാ പാരമ്പര്യമുണ്ടെന്നും ഇന്നാട്ടിലാകെയുണ്ടായ ജന്മി-ജാതി വിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായി നടന്ന ജനകീയ മുന്നേറ്റത്തിൻ്റെ ഓരം ചേർന്നാണ് ഗ്രന്ഥശാലാ പ്രസ്ഥാനം നടന്നു കയറിയതെന്നും പത്മനാഭൻ ബ്ലാത്തൂർ പറഞ്ഞു.

അക്ഷരങ്ങളുടെ മധുരം വിളമ്പി നാടെങ്ങും വായനാദിനം ആചരിച്ചു

ദേശീയവേദി പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. എം മാഹിൻ മാസ്റ്റർ വായനാദിന സന്ദേശം നൽകി. പി മുഹമ്മദ് നിസാർ, സയ്യിദ് ഹാദി തങ്ങൾ, ഹമീദ് കാവിൽ, ടി എം ശുഹൈബ്, എം എം റഹ്‌മാൻ, ടി കെ ജാഫർ, വിജയകുമാർ, മുഹമ്മദ് കുഞ്ഞി ടൈൽസ്, ടി കെ അൻവർ, റിയാസ് കരീം, സിദ്ദീഖ് റഹ്‌മാൻ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, എച് എം കരീം, അശ്‌റഫ് പെർവാഡ്, മുഹമ്മദ് മൊഗ്രാൽ, എം എ ഇക്ബാൽ, അബ്ദുല്ലകുഞ്ഞി നട്പ്പളം, അഹ്‌മദ് റാശിദ് പ്രസംഗിച്ചു. എം എ മൂസ സ്വാഗതം പറഞ്ഞു.


മലയാളിക്ക്‌ വായനയുടെ വസന്ത കാലം സമ്മാനിച്ചയാളാണ് പി എൻ പണിക്കരെന്ന് ഡോ. അംബികാസുതൻ മാങ്ങാട്

കാസർകോട്: അക്ഷര കേരളത്തിന്റെ ശില്പിയും കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതവുമായ പി എൻ പണിക്കർ മലയാളിക്ക് വായനയുടെ വസന്ത കാലം സമ്മാനിച്ച വ്യക്തിയാണെന്ന് പ്രശസ്ത എഴുത്തുകാരൻ ഡോ. അംബികാസുതൻ മാങ്ങാട് അഭിപ്രായപ്പെട്ടു. പി എൻ പണിക്കർ പടുത്തുയർത്തിയ ആറായിരത്തോളം ഗ്രന്ഥശാലകൾ ഇന്ന് കേരളത്തിൽ അദ്ദേഹത്തിന്റെ സ്മാരകങ്ങൾ ആയി ഉയർന്നു നിൽക്കുകയാണ്. അതു കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമ ആണെന്നും, പുസ്തക വായനയിലൂടെ മാത്രമേ അതിനു സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനാദിനത്തോടനുബന്ധിച്ച് കാൻഫെഡ് സോഷ്യൽ ഫോറം സംഘടിപ്പിച്ച വിദ്യാർഥികളുമായുള്ള ഓൺലൈൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോറം ചെയർമാൻ കൂക്കാനം റഹ്‌മാൻ വായനാദിന സന്ദേശം നൽകി. ജന. സെക്രട്ടറി ശാഫി ചൂരിപ്പള്ളം, ട്രഷറർ അബൂബകർ പാറയിൽ, കരിവെള്ളൂർ വിജയൻ, സി എച് സുബൈദ, അബ്ദുൽ സലാം, ടി കെ ജനനി, സകീന അബ്ബാസ്, സി പി വി വിനോദ്‌കുമാർ, ഹനീഫ കടപ്പുറം, പിങ്കലാക്ഷി ടീചെർ, മാധവൻ മാട്ടുമ്മൽ, അംബിക സുനിൽ, ടി തമ്പാൻ സംസാരിച്ചു.

അംബികാസുതൻ മാങ്ങാടിന്റെ 'പ്രാണവായു' എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ള മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗോപിക സി എസ് (നവജീവൻ ഹൈസ്കൂൾ ബദിയടുക്ക), കബനി വിനോദ് (ജി വി എച് എസ് എസ് കയ്യൂർ), നിഹാരിക (ജി എഫ് വി എച് എസ് എസ് ചെറുവത്തൂർ) എന്നിവരും ഹയർ സെകൻഡറി വിഭാഗത്തിൽ സംഗീത എം (ചട്ടഞ്ചാൽ എച് എസ് എസ്), പൂജന്യ എം (ജി വി എച് എസ് എസ്. മുള്ളേരിയ), ജ്യോത്സ്ന (ഡോ. അംബേദ്കർ എച് എസ് എസ് കോടോത്ത്) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.


വായനാ ദിനത്തിൽ ചർചാ സംഗമം സംഘടിപ്പിച്ച് എസ് എസ് എഫ്

ചട്ടഞ്ചാൽ: എസ് എസ് എഫ് സംസ്ഥാനത്തുടനീളം വായനയുടെ രസതന്ത്രം എന്ന ശീർഷകത്തിൽ സെക്ടർ ഘടകങ്ങളിൽ സംഘടിപ്പിക്കുന്ന ചർച സംഗമം എസ് എസ് എഫ് ചട്ടഞ്ചാൽ സെക്ടർ ഓൺലൈനിലൂടെ സംഗമിച്ചു. സെക്ടർ പ്രസിഡന്റ്‌ മാലിക് അഹ്സനി കോളിയടുക്കത്തിന്റെ അധ്യക്ഷതയിൽ പ്രശസ്ത എഴുതുകാരൻ അബ്ദുൽ ഹമീദ് മയ്യളം വിഷയ അവതരണം നടത്തി.

ഡിവിഷൻ സെക്രടറി ഹാഫിള് സ്വാലിഹ് ചട്ടഞ്ചാൽ വിഷയം മോഡറേറ്റർ ചെയ്തു. ചർചയിൽ സെക്ടറിന് കീഴിലുള്ള യൂനിറ്റിലെ വിദ്യാർഥികൾ, കേരള മുസ്ലിം ജമാഅത്, സുന്നി യുവജന സംഘം, പ്രവാസി സംഘ കുടുംബ പ്രവർത്തകർ സംബന്ധിച്ചു. സെക്ടർ സെക്രടറി നാസർ ബെണ്ടിചാൽ സ്വാഗതവും ഫിനാൻസ് സെക്രടറി മിറാൻ പുത്തിരിയടുക്കം നന്ദിയും പറഞ്ഞു.


വേറിട്ട വായനാനുഭവം പകർന്ന് കാസർകോട് സാംസ്കാരിക കൂട്ടായ്മയുടെ കഥാ ചർച

കാസർകോട്: വായനാദിനത്തിൽ കാസർകോട് സാംസ്കാരിക കൂട്ടായ്മ ഒരുക്കിയ കഥാ ചർച നവ്യാനുഭൂതി പകർന്നു. ഡോ. അംബികാ സുതൻ മാങ്ങാടിൻ്റെ 'പ്രാണവായു' എന്ന എന്ന കഥയെ ആസ്പദമാക്കിയായിരുന്നു ഓൺലൈനിൽ ഒരുക്കിയ വേറിട്ട വായനാനുഭവം. വിവിധമേഖലകളിലെ  പ്രതിഭാധനരായ  സാംസ്കാരിക പ്രവർത്തകർ പരിപാടിയിൽ പങ്കുചേർന്നു.

ഉഷാകുമാരി മോഡറേറ്ററായി. എം ഹസൈനാർ, വി അബ്ദുൽ സലാം, രാജേഷ് പി വി എന്നിവർ ചർചയ്ക്ക് നേതൃത്വം നൽകി. രാഘവൻ കുളങ്ങര വിഷയാവതരണം നടത്തി. പ്രഭാകരൻ കരിച്ചേരി കഥാകൃത്തിനെ പരിചയപ്പെടുത്തി.

അക്ഷരങ്ങളുടെ മധുരം വിളമ്പി നാടെങ്ങും വായനാദിനം ആചരിച്ചു
പ്രാണവായു സംബന്ധിച്ച് ചിത്രകാരൻ രവി മാസ്റ്റർ പിലിക്കോടിന്റെ 
തത്സമയ വര

കാസർകോട്, കണ്ണൂർ ജില്ലകളിലെ സാംസ്കാരിക പ്രവർത്തകരായ ബിന്ദു ടീചെർ, ഹമീദ് കാവിൽ, സി വി ഭാവനൻ, സുധീരൻ തേത്രോം, സീമ ഹരി കൊട്ടില, ദിനേശൻ പൂച്ചക്കാട്, ശാഫി ചൂരിപള്ളം, കൃഷ്ണൻ പത്താനത്ത്, ദിനേശ് കരിങ്ങാട്ട്, എലിസബത്ത് സുധാകരൻ, ദിനേഷ് പൂച്ചക്കാട്, എ കെ ശശിധരൻ, ദിപേഷ് കുറുവാട്ട്, ഇ ടി വേണുഗോപാലൻ, വിനോദ് വേട്ടറാടി ചർചയിൽ സംബന്ധിച്ചു. പരിപാടിയോട് അനുബന്ധിച്ച് ചിത്രകാരനും അധ്യാപകനുമായ  രവി മാസ്റ്റർ പിലിക്കോടിൻറെ ചിത്രപ്രദർശനവും ഒരുക്കി. പ്രാണവായു സംബന്ധിച്ച അദ്ദേഹത്തിന്റെ തത്സമയ വര ശ്രദ്ധേയമായി.

Keywords:  Kerala, News, Kasaragod, Writer, Reading-Day, Chattanchal, Naimaramoola, School, Students, Mogral, SSF, Mangad, Reading Day was celebrated.
< !- START disable copy paste -->




Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia