കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നു; പൊലീസ് കമീഷണർ നേരിട്ടിറങ്ങി കടകൾ അടപ്പിച്ചു
Apr 23, 2021, 19:50 IST
മംഗളൂറു: (www.kasargodvartha.com 23.04.2021) കോവിഡ് കർഫ്യൂ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്നു എന്നാരോപിച്ച് നഗരത്തിലെ കടകൾ പൊലീസ് അടപ്പിച്ചു. കമീഷണർ എൻ ശശികുമാർ, ഡെപ്യൂടി പൊലീസ് കമീഷണർ ഹരിറാം ശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച ഉച്ചയോടെ നടപടി.
ഹമ്പൻകട്ട, മിലാഗ്രസ്, സെൻട്രൽ മാർകെറ്റ് ഭാഗങ്ങളിലാണ് റെയ്ഡ് നടത്തി വ്യാപാരം തടഞ്ഞ് പിഴയിട്ടത്. നഗരത്തിലെത്തിയ വൃദ്ധ ജനങ്ങൾക്ക് പൂക്കളും നൽകി. റമദാൻ പ്രമാണിച്ചും അല്ലാതേയും വ്യാപാരം നടക്കുന്ന മേഖലകളാണ് റെയ്ഡുകൾ നടന്നത്. വ്യാപാരികളിൽ ധാരാളം മലയാളികളുണ്ട്. ജില്ല ഭരണകൂടം കർഫ്യൂ പ്രഖ്യാപിച്ചിട്ടില്ല. സിറ്റി കമീഷണറുടെ പരിധിയിൽ പൊലീസ് നിയമം അനുസരിച്ച് ഏർപെടുത്തിയതാണ് നിരോധം.

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് നഗരത്തിലുള്ളത്. കോവിഡ് പ്രോടോകോൾ ലംഘിക്കുന്നവർക്കെതിരെ കേസും പിഴയും ഈടാക്കുന്നുണ്ട്. ക്ഷേത്രത്തിൽ ഉത്സവ പരിപാടികൾ നടത്തിയതിന് കഴിഞ്ഞ ദിവസം ഒരു ക്ഷേത്ര കമിറ്റിക്കെതിരെ കേസെടുത്തിരുന്നു. രാത്രികാല കർഫ്യുവിന് പുറമെ മെയ് നാല് വരെ 14 ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കൾ മുതൽ വെള്ളി വരെ രാത്രി ഒമ്പത് മുതൽ പുലർചെ ആറ് വരെയും വാരാന്ത്യ ദിവസങ്ങളിൽ വെള്ളിയാഴ്ച രാത്രി മുതൽ തിങ്കളാഴ്ച പുലർചെ വരെയുമാണ് നിരോധനാജ്ഞ.
Keywords: Karnataka, Mangalore, News, Top-Headlines, COVID-19, Corona, Mask, Police, Shop, The Commissioner of Police personally closed shops.
< !- START disable copy paste -->