city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാല്‍വെട്ടുമെന്ന യൂത്ത് കോൺഗ്രസ് പ്രകടനത്തിന് പിന്നാലെ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ്റെ വീടിന് മുന്നിൽ ദുരൂഹ സാഹചര്യത്തിൽ കൃത്രിമ കാല്‍ കണ്ടെത്തി

ഉദുമ: (www.kasargodvartha.com 20.03.2021) കാല്‍വെട്ടുമെന്ന യൂത്ത് കോൺഗ്രസ് പ്രകടനത്തിന് പിന്നാലെ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ്റെ വീടിന് മുന്നിൽ ദുരൂഹ സാഹചര്യത്തിൽ കൃത്രിമ കാല്‍ കണ്ടെത്തി. ദിവസങ്ങൾക്ക് മുമ്പ് എംഎല്‍എയുടെ കാല്‍ വെട്ടുമെന്ന തരത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.

കാല്‍വെട്ടുമെന്ന യൂത്ത് കോൺഗ്രസ് പ്രകടനത്തിന് പിന്നാലെ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ്റെ വീടിന് മുന്നിൽ ദുരൂഹ സാഹചര്യത്തിൽ കൃത്രിമ കാല്‍ കണ്ടെത്തി


ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയിലായാണ് എംഎൽഎയുടെ വീടിന് മുന്നിൽ ശനിയാഴ്ച രാവിലെ ദുരൂഹ സാഹചര്യത്തിൽ കൃത്രിമ കാല്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീട്ടിലേക്കുള്ള വഴിയിലാണ് കൃത്രിമ കാല്‍ കണ്ടെത്തിയത്. എംഎല്‍എ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയും കൃത്രിമ കാല്‍ കസ്റ്റഡിയില്‍ എടുത്ത് പരിശോധനയ്ക്കായി കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്.

പെരിയ രക്തസാക്ഷിത്വത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെയാണ് കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ കാല്‍ വെട്ടുമെന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. ഈ സാഹചര്യത്തിൽ കൃത്രിമ കാല്‍ കൂടി കണ്ടെത്തിയതോടെയാണ് എംഎല്‍എ പൊലീസില്‍ പരാതി നൽകിയത്.

പെരിയ ഇരട്ട കൊലയ്ക്ക് ശേഷം പ്രതികൾ എംഎൽഎയുടെ വീട്ടുപരിസരത്ത് സംരക്ഷണത്തിനായി എത്തിയിരുന്നതായും ഇവിടെ വെച്ച് വസ്ത്രങ്ങൾ കത്തിച്ചതായും പിന്നീട് പ്രതികൾ ചട്ടഞ്ചാലിലെ സി പി എം ഓഫീസിലെത്തിയിരുന്നതായും കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ഗൂഡാലോചനയിൽ കെ കുഞ്ഞിരാമൻ എംഎൽഎയ്ക്കും പങ്കുണ്ടെന്നാണ് കോൺഗ്രസ് നേതൃത്വം ആരോപിച്ചു വന്നിരുന്നത്. ഈ പശ്ചാത്തലത്തിലാണ് എംഎൽഎയ്ക്കെതിരെ പ്രവർത്തകർ കാൽവെട്ട് ഭീഷണിയുമായി പ്രകടനം നടത്തിയത്.

Keywords:  Kasaragod, Kerala, News, Uduma, K.Kunhiraman MLA, House, Youth-congress, MLA, Top-Headlines, Artificial leg, Artificial leg was found in front of the house of Uduma MLA K Kunhiraman under mysterious circumstances.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia