പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; കുപ്പായത്തിന്റെ കീശയില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു
തൃക്കരിപ്പൂര്‍: (www.kasargodvartha.com 16.02.2021) പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കീശയില്‍ നിന്നും മൊബൈല്‍ ഫോണ്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ആളെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് ചന്തേര പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെയാണ് വലിയപറമ്പ് മാവിലാകടപ്പുറം പന്ത്രണ്ടില്‍ 45 വയസ്സ് പ്രായമുള്ള അജ്ഞാത മൃതദേഹം നാട്ടുകാര്‍ കണ്ട് പൊലീസില്‍ വിവരമറിയിച്ചത്. മുണ്ടും കുപ്പായവുമാണ് വേഷം. കുപ്പായത്തിന്റെ കീശയില്‍ നിന്നാണ് സാധാരണ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് പഴക്കമൊന്നുമില്ല. ആരെങ്കിലും അബദ്ധത്തില്‍ പുഴയില്‍ വീണ് മരിച്ചതായാണ് സംശയിക്കുന്നത്. ഫോണിലെ വിവരങ്ങള്‍ ലഭിക്കുന്നതോടെ ആളെ തിരിച്ചറിയാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പൊലീസ്. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപതിയിലേക്ക് മാറ്റി.