കെ എസ് ആര്‍ ടി സി ബസ് സ്‌കൂടറിലിടിച്ച് ഗൃഹനാഥന്‍ ദാരുണമായി മരിച്ചു
Dec 3, 2020, 19:13 IST
ബേക്കല്‍: (www.kasargodvartha.com 03.12.2020) കെ എസ് ആര്‍ ടി സി ബസ് സ്‌കൂടറിലിടിച്ച് ഗൃഹനാഥന്‍ ദാരുണമായി മരിച്ചു.
പള്ളിക്കര പൂച്ചക്കാട്ടെ ശാഫി (62) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ ചേറ്റ്കുണ്ട് കെ എസ് ടി പി റോഡിലാണ് അപകടം.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും പൂച്ചക്കാട്ടേക്ക് സ്‌കൂടര്‍ ഓടിച്ചു പോകുകയായിരുന്ന ശാഫിയെ കെ എസ് ആര്‍ ടി ബസ് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശാഫി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ബേക്കല്‍ എസ് ഐ അജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kasaragod, Bekal, Kerala, News, KSRTC-bus, Scooter, Man, Dead, Top-Headlines, KSRTC bus collided with a scooter; Man dead
< !- START disable copy paste -->