കാസര്‍കോട് സ്വദേശി ദുബൈ കറാമയില്‍ ഹൃദയാഘാതം മൂലം മരിച്ചു
ദുബൈ: (www.kasargodvartha.com 03.11.2020) കാസര്‍കോട് സ്വദേശി ദുബൈ കറാമയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മഞ്ചേശ്വരം ഗുഡ്ഡഗേരിയിലെ അസ്ഹര്‍ (23) ആണ് മരിച്ചത്. സുന്നീ പ്രവര്‍ത്തകനും ദുബൈ കറാമയിലെ മൊബൈല്‍ ഷോപ്പ് ജീവനക്കാരനുമായിരുന്നു. രാത്രി കിടന്നുറങ്ങിയ അസ്ഹര്‍ രാവിലെ ഉണരാതിരുന്നപ്പോഴാണ് കൂടെയുള്ളവര്‍ മരണ വിവരം അറിയുന്നത്.
മാതാവ്: ആഇഷ. സഹോദരങ്ങള്‍: മന്‍സൂര്‍, മശ്ഹൂദ്, ഇര്‍ശാന, അര്‍ശാന, തൗസീമ.
നിര്യാണത്തില്‍ മള്ഹര് സാരഥി സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ശഹീര്‍ അല്‍ ബുഖാരി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് വൈ എസ് ജില്ലാ സെക്രട്ടറി ബശീര്‍ പുളിക്കൂര്‍, മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് അശ്റഫ് ഗുഡ്ഡഗേരി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചതിനാല്‍ ബുധനാഴ്ച മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണ്.
Keywords: Dubai, Kasaragod, Gulf, Kerala, News, Youth, Death, Top-Headlines, Kasargod native dies of heart attack in Dubai Karama
< !- START disable copy paste -->