ഡ്യൂട്ടിക്കിടെ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പൊലീസ് ആസ്ഥാനത്ത് പതാകദിനം ആചരിച്ചു
കാസര്‍കോട്: (www.kasargodvartha.com 21.10.2020) ഡ്യൂട്ടിക്കിടെ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പൊലീസ് ആസ്ഥാനത്ത് പതാകദിനം ആചരിച്ചു.
ഏ ആര്‍ ക്യാമ്പില്‍ ജില്ലാ പൊലീസ് ചീഫ് ഡി ശില്‍പ പതാക ഉയര്‍ത്തി പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു.
പൊതുജനങ്ങള്‍ക്കായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് പതാക ചിഹ്നം പതിച്ചു നല്‍കി ജില്ലാ പൊലീസ് ചീഫ് ആദരിച്ചു.
കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍ എസ്‌ഐ വി പി വിപിന്‍, ട്രാഫിക് എസ് ഐ രവീന്ദ്രന്‍, എസ് ഐ അബ്ദുര്‍ റസാഖ്, ജനമൈത്രി പൊലീസ് ഉദ്യാഗസ്ഥരായ മധു, പ്രവീണ്‍ എന്നിവര്‍ സംബന്ധിച്ചു.
ഡ്യൂട്ടിക്കിടെ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പൊലീസ് ആസ്ഥാനത്ത് പതാകദിനം ആചരിച്ചു
Keywords: Kasaragod, news, Kerala, Police, Death, Police greet police officers who died heroically while on duty