പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jun 3, 2020, 11:17 IST
ഉദുമ: (www.kasargodvartha.com 03.06.2020) പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ മാങ്ങാട് ആര്യടുക്കം കോളനിയിലെ രാജു- അനിത ദമ്പതികളുടെ മകള്‍ ഗ്രീഷ്മ (15)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. ചൊവ്വാഴ്ചയാണ് വീട്ടിനകത്ത് ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗ്രീഷ്മയുടെ അമ്മയും അച്ഛനും പിണക്കത്തിലാണ്. ഇതിനാല്‍ അച്ഛന്‍ വേറെയാണ് താമസം. അമ്മക്കൊപ്പമാണ് ഗ്രീഷ്മ ഉള്‍പ്പെടെയുള്ള മക്കള്‍ താമസിക്കുന്നത്. ഇതിനിടെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ പോകുന്നുവെന്ന വിവരമറിഞ്ഞത് മുതല്‍ ഗ്രീഷ്മ അസ്വസ്ഥയായിരുന്നു. ഇതാകാം മരണകാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
വിവരമറിഞ്ഞ് മേല്‍പറമ്പ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ധര്‍ മരണം നടന്ന വീട്ടിലെത്തി പരിശോധന നടത്തുകയും പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മുറി അടച്ച് മുദ്രവെക്കുകയും ചെയ്തു. സംഭവത്തില്‍ ഗ്രീഷ്മയുടെ അമ്മാവന്റെ പരാതിയില്‍ മേല്‍പറമ്പ് പോലീസ് കേസെടുത്തു. രഞ്ജിത്, രാഹുല്‍ സഹോദരങ്ങളാണ്.
Keywords: Udma, Kasaragod, News, Kerala, Student, Death, Hanged, SSLC student found dead hanged