city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉറക്കത്തിനിടെ മരണപ്പെട്ട മൂന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പരിശോധന നടത്തി വിട്ടുകൊടുക്കാതെ വട്ടം കറക്കിയതായി ബന്ധുക്കള്‍

കാസര്‍കോട്: (www.kasargodvartha.com 25.05.2020) ഉറക്കത്തിനിടെ മരണപ്പെട്ട മൂന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പരിശോധന നടത്തി വിട്ടുകൊടുക്കാതെ വട്ടം കറക്കിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു. ചൗക്കി പെരിയടുക്കത്തെ  വാഹിദയുടെയും തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ ജാഫര്‍ ബിന്‍ ഹിബത്തുള്ളയുടെയും മകള്‍ നഫീസത്ത് മിസ്രിയ (മൂന്നര മാസം) ആണ് ഞായറാഴ്ച രാവിലെ മരണപ്പെട്ടത്. അനക്കമില്ലാതെ തൊട്ടിലില്‍ കിടന്ന കുഞ്ഞിനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി അറിയിക്കുകയും ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ജനറല്‍ ആശുപത്രിയിലെത്തിച്ച മൃതദേഹം അവിടെ സൂക്ഷിക്കുകയും പൊലീസില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി വന്നാല്‍ വിട്ടുതരുമെന്ന് അറിയിക്കുകയുമായിരുന്നു.

ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. വീണ്ടും ജനറല്‍ ആശുപത്രിയിലെത്തിയപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം വിട്ടുതരാന്‍ കഴിയില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ അതിന് സമ്മതിച്ചെങ്കിലും ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കഴിയില്ലെന്നും പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ കോവിഡ് പരിശോധന ഫലം കിട്ടാതെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിനായി ജനറല്‍ ആശുപത്രി സൂപ്രണ്ടിനെയും മറ്റും ബന്ധപ്പെട്ടപ്പോള്‍ സാമ്പിള്‍ എടുത്തിട്ടുണ്ടെന്നും പരിശോധനയ്ക്ക് അയക്കുമെന്നുമായിരുന്നു മറുപടി. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ എടുത്ത സ്രവ സാമ്പിള്‍ ഡിഎംഒയെയും എംഎല്‍എയും ബന്ധപ്പെട്ട് ഞായറാഴ്ച വൈകീട്ടാണ് കേന്ദ്ര സര്‍വ്വകലാശാല ലാബിലേക്ക് അയക്കാന്‍ അധികൃതര്‍ തയ്യാറായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പരിശോധനാ ഫലം തിങ്കളാഴ്ച വൈകീട്ടോടെ ലഭിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം വിട്ടുകിട്ടാനുള്ള നടപടി പൂര്‍ത്തിയാക്കുമെന്നാണ് ഒടുവില്‍ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.
ഉറക്കത്തിനിടെ മരണപ്പെട്ട മൂന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പരിശോധന നടത്തി വിട്ടുകൊടുക്കാതെ വട്ടം കറക്കിയതായി ബന്ധുക്കള്‍

പിഞ്ചു കുഞ്ഞിന്റെ ദുഖത്തില്‍ കഴിയുന്ന കുടുംബത്തിന് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ അലംഭാവം ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് ഉറക്കത്തില്‍ മരിച്ച ദമ്പതികളുടെ മൃതദേഹം നാല് ദിവസം കഴിഞ്ഞ് വിട്ടുകൊടുത്തത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് പകരം ബന്ധുക്കളെ അനാവശ്യമായി ചുറ്റിക്കുന്നതാണ് പ്രതിഷേധം ക്ഷണിച്ചു വരുത്തുന്നത്.


Keywords: Kasaragod, Kerala, News, Baby, Death, Dead body, Chawki, three and half month old infant who died during sleep

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia