ഗൃഹനാഥനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി സനല്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത് സ്വന്തം ടാക്‌സി കാറില്‍; കീഴടങ്ങിയത് പോലീസ് പിടികൂടുമെന്നായതോടെ, തോക്ക് യാത്രയ്ക്കിടെ വലിച്ചെറിഞ്ഞു
Apr 26, 2020, 22:11 IST
ചെറുവത്തൂര്‍: (www.kasargodvartha.com 26.04.2020) ഗൃഹനാഥനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി പിലിക്കോട് തെരുവിന് സമീപത്തെ സനല്‍ (30)സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത് സ്വന്തം ടാക്‌സി കാറില്‍. പോലീസ് പിടികൂടുമെന്ന ഘട്ടത്തില്‍ തോക്ക് യാത്രയ്ക്കിടെ വലിച്ചെറിഞ്ഞ് ചീമേനി പോലീസില്‍ കീഴടങ്ങുകയായിരുന്നു. പ്ലാസ്റ്റിക്ക് കത്തിച്ചുവെന്നാരോപിച്ചാണ് ടാക്‌സി ഡ്രൈവറായ സനല്‍ അയല്‍വാസിയായ കോരന്റെ മകന്‍ കെ.സി. സുരേന്ദ്രനെ (65) കഴുത്തില്‍ വെടിവെച്ച് കൊന്നത്. ഞായറാഴച്ച വൈകീട്ട് അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
എയര്‍ഗണ്‍ കൊണ്ടാണ് സുരേന്ദ്രനെ സനല്‍ കഴുത്തിന് വെടിവെച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നേരത്തേ ഗള്‍ഫിലായിരുന്ന സനല്‍ അടുത്തിടെ നാട്ടിലെത്തി ടാക്‌സി കാര്‍ വാങ്ങി ഓടിക്കുകയായിരുന്നു. കൂലിപ്പണിക്കാരനാണ് കൊല്ലപ്പെട്ട സുരേന്ദ്രന്‍. നിസാരമായ ഒരു പ്രശ്‌നത്തില്‍ ഇത്രയും ക്രൂരമായ ഒരു കൊലപാതകം നടന്നത് നാട്ടുകാര്‍ക്ക് ഇനിയും വിശ്വസിക്കാനാകുന്നില്ല.
കൊല നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്നും ടാക്‌സി കാറെടുത്ത് മുങ്ങിയ സനല്‍ പിലിക്കോട് തോട്ടം വഴി ദേശീയപാതയില്‍ കയറുകയും പോലീസിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ പിലിക്കോട് മട്ടലായി ശിവക്ഷേത്രത്തിന് സമീപത്ത് കൂടിയുള്ള ഇടറോഡിലൂടെയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്.ഇവിടെ നിന്നും കയ്യൂര്‍ റോഡിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പോലീസ് പിന്തുടരുന്നതായി സംശയം തോന്നിയ സനല്‍ കാര്‍ നേരെ ചീമേനി പോലീസ് സ്റ്റേഷനിലേക്ക് വിടുകയായിരുന്നു. അവിടെ പോലീസ് മുമ്പാകെ കീഴടങ്ങി കുറ്റം ഏറ്റ് പറയുകയായിരുന്നു.
വഴിമധ്യേ എവിടെയോ തോക്ക് ഉപേക്ഷിച്ചതായും ഇയാള്‍ പോലീസില്‍ മൊഴി കൊടുത്തിട്ടുണ്ടെന്നാണ് വിവരം. പ്രതിയെ കേസ് അന്വേഷിക്കുന്ന ചന്തേര പോലീസിന് കൈമാറുമെന്ന് ചീമേനി പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Kasaragod, Cheruvathur, News, Kerala, Attempt, Escaped, Sanal Attempt to escape in Taxi car; at last surrendered