കോവിഡ് പ്രതിരോധം: കാസര്‍കോട് ജില്ല രാജ്യത്തിന് തന്നെ മാതൃകയെന്ന് മുഖ്യമന്ത്രി
Apr 21, 2020, 11:34 IST
കാസര്‍കോട്: (www.kasargodvartha.com 21.04.2020) കോവിഡിനെ പ്രതിരോധിച്ചതില്‍ കാസര്‍കോട് ജില്ല രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളെ ചികിത്സിച്ചു ഭേദമാക്കിയത് കാസര്‍കോട് ജില്ലയിലാണ്. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 169 പേരില്‍ 142 പേരും രോഗവിമുക്തരായി. ഇപ്പോള്‍ 27 പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ല ഏറെ ത്യാഗം സഹിച്ച് അതിനെ അതിജീവിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇനിയും ജില്ലയില്‍ ജാഗ്രത തുടരണം. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ചു ഭേദമാക്കിയ ആതുരാലയമായി കാസര്‍കോട് ജനറല്‍ ആശുപത്രി മാറിയിട്ടുണ്ട്. ഇവിടെ ചികിത്സ തേടിയ 91 രോഗികളില്‍ 82 പേരും രോഗമുക്തരായി.
ജില്ലയില്‍ 15 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമാണ് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതില്‍ എട്ടു പഞ്ചായത്തുകളിലുണ്ടായിരുന്ന പോസ്റ്റീവ് കേസുകള്‍ പൂര്‍ണമായും ഭേദമായി. ഇനി ഏഴ് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമാണ് രോഗബാധിതരുള്ളത്.
Keywords: Kasaragod, Kerala, news, Top-Headlines, Pinarayi-Vijayan, COVID-19, Trending, Covid prevent; CM praised Kasaragod District
< !- START disable copy paste -->