city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വകാര്യബസുകളുടെ റൂട്ട് ക്രമീകരണം; പട്‌ള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാല്‍നടയാത്ര ശരണം

കാസര്‍കോട്: (www.kasargodvartha.com 18.11.2019) സ്വകാര്യബസുകളുടെ സര്‍വീസിലെ റൂട്ട് ക്രമീകരണം കാരണം പട്‌ള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാല്‍നടയാത്ര ശരണം. ഒന്നോ രണ്ടോ ബസുകള്‍ ഇവിടേക്ക് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും സ്‌കൂള്‍ സമയത്തിന് അനുസരിച്ച് ബസുകള്‍ ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.

കുഞ്ചാര്‍, മധൂര്‍, നീര്‍ച്ചാല്‍ തുടങ്ങി വിവിധ വിദൂര പ്രദേശങ്ങളില്‍നിന്നും വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ കാല്‍നടയായാണ് സ്‌കൂളിലെത്തുന്നത്. സാധാരണക്കാരുടെ മക്കളാണ് സ്‌കൂളില്‍ കൂടുതലായും പഠിക്കുന്നത്. ഇതര യാത്രാ വാഹനങ്ങളില്‍ സ്‌കൂളിലെത്താന്‍ ഇവര്‍ക്ക് കൂടുതല്‍ തുക ചെലവഴിക്കാനാവുന്നില്ല.

ദൂരസ്ഥലങ്ങളില്‍നിന്നുള്ള അധ്യാപകരാണ് ഇവിടെ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും. അവരും ഇവിടെ എത്തിച്ചേരാന്‍ പ്രയാസമനുഭവിക്കുന്നു. അതിനാല്‍ പലരും സ്ഥലംമാറ്റം വാങ്ങി പോകുന്ന അവസ്ഥയാണ്.

യാത്രാ സൗകര്യമില്ലാത്തതിനാല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പ്രവേശനം ലഭിച്ച പല വിദ്യാര്‍ത്ഥികളും ഹയര്‍ ഓപ്ഷന്‍ നല്‍കി മറ്റ് വിദ്യാലയങ്ങളിലേക്ക് മാറിപ്പോവുകയാണ്. ഇത് കാരണം സയന്‍സ്, കൊമേഴ്‌സ് ബാച്ചുകളില്‍ മികച്ച അധ്യയന സൗകര്യമുണ്ടായിട്ടും വിദ്യാര്‍ത്ഥികള്‍ കുറയുന്നു.

സ്വകാര്യബസുകളുടെ സമയക്രമം സ്‌കൂള്‍ സമയത്തിനനുസരിച്ച് ക്രമീകരിക്കുന്നതിനും പുതുതായി

കെ എസ് ആര്‍ ടി സി ബസുകള്‍ അനുവദിക്കുന്നതിനും അധികൃതര്‍ തയാറാകണമെന്നാണ് ആവശ്യം. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് പിടിഎ നിവേദനം നല്‍കിയിരുന്നുവെങ്കിലും തുടര്‍നടപടിയൊന്നുമുണ്ടായില്ല.
സ്വകാര്യബസുകളുടെ റൂട്ട് ക്രമീകരണം; പട്‌ള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാല്‍നടയാത്ര ശരണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, news, kasaragod, Patla, school, Students, Bus, Kunjhar, No Bus fecilities for Patla school students

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia