കോടികള്‍ ചിലവിട്ട് കാസര്‍കോട്ട് സ്ഥാപിച്ച 83 സി സി ടി വി ക്യാമറകളും പൂട്ടിക്കെട്ടി; ജില്ലാ പോലീസ് ആസ്ഥാനത്ത് അക്രമികളെ കണ്ടെത്താന്‍ ഇനി സ്വകാര്യ സ്ഥാപനങ്ങളുടെ സി സി ടി വി ക്യാമറകള്‍ മാത്രം ആശ്രയം
Apr 9, 2019, 21:34 IST
കാസര്‍കോട്: (www.kasargodvartha.com 09.04.2019) കോടികള്‍ ചിലവിട്ട് കാസര്‍കോട്ട് സ്ഥാപിച്ച 83 സി സി ടി വി ക്യാമറകളും പൂട്ടിക്കെട്ടി. ഇതോടെ ജില്ലാ പോലീസ് ആസ്ഥാനത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവരെ കണ്ടെത്താന്‍ സ്വകാര്യ സ്ഥാപനങ്ങളുടെ സി സി ടി വി ക്യാമറകള്‍ മാത്രമാണ് ആശ്രയം. ജില്ലയിലെ രണ്ട് പോലീസ് സബ് ഡിവിഷനു കീഴില്‍ 2.58 കോടി രൂപ ചിലവഴിച്ചാണ് 83 ക്യാമറകള്‍ സ്ഥാപിച്ചത്. ക്യാമറ സ്ഥാപിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഭൂരിഭാഗം ക്യാമറകളും പ്രവര്‍ത്തനരഹിതമാണെന്ന് വിവരം പുറത്തുവന്നിരുന്നു.
2014 മുതലാണ് ജില്ലയിലെ പ്രശ്നബാധിത പ്രദേശങ്ങളില്‍ കോടികള്‍ ചിലവിട്ട് സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചത്. കെല്‍ട്രോണിനായിരുന്നു ക്യാമറ സ്ഥാപിക്കുന്നതിന്റെ ചുമതല നല്‍കിയിരുന്നത്. തുടക്കത്തില്‍ ചന്ദ്രഗിരി റോഡില്‍ വികസന പ്രവര്‍ത്തനം നടക്കുന്നതിനാല്‍ എട്ട് ക്യാമറകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കിയിരുന്നു. പണി തീര്‍ന്നിട്ടും ഈ ക്യാമറകള്‍ സ്ഥാപിക്കാനും തയ്യാറായിരുന്നില്ല.
പലയിടത്തും സാമൂഹിക ദ്രോഹികളും കുറ്റവാളികളുമാണ് ക്യാമറകള്‍ നശിപ്പിച്ചതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവരെ കണ്ടെത്താന്‍ യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. കേടായ ക്യാമറകള്‍ നന്നാക്കാന്‍ ഒരുരൂപ പോലും ചിലവഴിച്ചിരുന്നില്ല. ജില്ലയിലെ വിവിധ കേസന്വേഷങ്ങളില്‍ സി സി ടി വി ക്യാമറകളാണ് പോലീസിന് സഹായകമായിരുന്നത്. കൊലപാതകക്കേസ് അടക്കം തെളിയിക്കാന്‍ കഴിഞ്ഞിരുന്നു.
എല്ലാ പദ്ധതികളും ഇതുപോലെത്തന്നെയാണ് കാസര്‍കോട്ട് നടക്കുന്നത്. ആര്‍ഭാടമായി എല്ലാം തുടങ്ങും. പിന്നാലെ എല്ലാം പ്രവര്‍ത്തനരഹിതമാകുമെന്നും നഗരവാസികള്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Top-Headlines, CCTV, Camera, All CCTV damaged in Kasaragod