city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോഴിക്കോട്ടെ ബിസിനസുകാരനെ എട്ടംഗ സംഘം കാസര്‍കോട്ടേക്ക് തട്ടിക്കൊണ്ടുവന്നു, 4 ദിവസം ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തടങ്കല്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദിച്ച് ലക്ഷങ്ങള്‍ തട്ടി, 3 പേര്‍ വലയിലായതായി സൂചന

കാസര്‍കോട്: (www.kasargodvartha.com 20.04.2019) കോഴിക്കോട്ടെ ബിസിനസുകാരനെ കാസര്‍കോട്ടേക്ക് എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയി നാല് ദിവസം ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തടങ്കല്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദിച്ച് ലക്ഷങ്ങള്‍ തട്ടി. കോഴിക്കോട് കടലുണ്ടി സ്വദേശിയും മണ്ണൂര്‍ ലബ്ബൈക്ക് ഹൗസില്‍ കുഞ്ഞിമാഹിന്‍ കുട്ടിയുടെ മകനുമായ സഫ് വാനെയാണ് തട്ടിക്കൊണ്ടുവന്നത്.

കാസര്‍കോട് കുഡ്‌ലു ബദര്‍ നഗറിലെ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ പാര്‍പ്പിച്ച യുവാവിനെ ചൂരല്‍ കൊണ്ടടിച്ച് മര്‍ദിച്ച് ഏഴ് ലക്ഷം രൂപ തട്ടിയെടുക്കുകയും ബംഗളൂരുവിലുള്ള സുഹൃത്തിനെ ബന്ധപ്പെട്ട് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്തു എന്നുമാണ് പരാതി. ബേബി ഫുഡ് വ്യാപാരിയായ സഫ് വാന്റെ സഹോദരന്‍ റിസ് വാന്‍ നല്‍കിയ പരാതിയിലാണ് കാസര്‍കോട് ടൗണ്‍ സിഐ പ്രദീപ് കന്നിപ്പൊയില്‍, എസ്‌ഐ ബവീഷ് ഷെട്ടി, എ എസ് ഐ രാജീവന്‍ എന്നിവര്‍ ചേര്‍ന്ന് ഫര്‍ണിച്ചര്‍ ഗോഡൗണില്‍ നിന്നും യുവാവിനെ ശനിയാഴ്ച വൈകീട്ടോടെ മോചിപ്പിച്ചത്.

ബംഗളൂരുവില്‍ ഐടി കമ്പനി നടത്തിവരികയായിരുന്നു സഫ് വാന്‍. യുവാവിനെ തട്ടിക്കൊണ്ടുവന്ന് തടങ്കലില്‍ പാര്‍പ്പിച്ചതിന് ശരീഫ്, സലീം, ഷഫീഖ്, രാഹുല്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു നാല് പേര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.

ബിസിനസ് സംബന്ധിച്ചുള്ള പണമിടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പോലീസ് വലയിലായതായാണ് സൂചന. ഇതില്‍ ഒരാള്‍ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയും ഒരാള്‍ ബേക്കല്‍ മൗവ്വല്‍ സ്വദേശിയും മറ്റൊരാള്‍ തൃശൂര്‍ സ്വദേശിയുമാണെന്നാണ് വിവരം. പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

കോഴിക്കോട്ടെ ബിസിനസുകാരനെ എട്ടംഗ സംഘം കാസര്‍കോട്ടേക്ക് തട്ടിക്കൊണ്ടുവന്നു, 4 ദിവസം ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തടങ്കല്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദിച്ച് ലക്ഷങ്ങള്‍ തട്ടി, 3 പേര്‍ വലയിലായതായി സൂചന

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, News, Kozhikode, Kidnap, Business-man, Police, Top-Headlines, A businessman from Kozhikod is kidnapped, Found at Kasargod.  
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia