നിങ്ങള്‍ സപ്പോട്ട പറിക്കാന്‍ വന്നതാണല്ലേ? അധ്യാപികമാര്‍ മാത്രമുള്ള ഒരു സ്‌കൂളിനെ കുറിച്ചറിയാം
Mar 9, 2019, 20:01 IST
കുക്കാനം റഹ് മാന്‍ / നടന്നു വന്ന വഴി - (ഭാഗം-91)
(www.kasargodvartha.com 09.03.2019) അതൊരു ഗവ: ലോവര്‍ പ്രൈമറി സ്‌കൂളാണ്. ഉള്ളിലേക്ക് കടന്നാല്‍ എങ്ങും വൃക്ഷലതാതികള്‍ നിറഞ്ഞുനില്‍ക്കുന്നതു കാണാം. കെട്ടിട്ടത്തിന്റെ ചുമരുകളൊക്കെ ചിത്രാങ്കിതമാണ്. ഗ്രൗണ്ടിനൊരു ഭാഗത്തായി കെട്ടിട്ടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. സ്‌കൂള്‍ മുറ്റത്ത് അതിമനോഹരമായ പൂന്തോട്ടമുണ്ട്. ഒന്നു മുതല്‍ നാലുവരെ ക്ലാസുകള്‍ക്ക് ഡിവിഷനുകളുണ്ട്. ഒരു വലിയ പ്രത്യേകത കൂടി ഈ വിദ്യാലയത്തിനുണ്ട്. ഇവിടുത്തെ ജീവനക്കാരെല്ലാം സ്ത്രീകളാണ്. അതിന്റെ മഹത്വം പഠന നിലവാരത്തിലും പ്രതിഫലിച്ചു കാണുന്നുണ്ടാവാം.
പ്രീ പ്രൈമറി ക്ലാസിലെ അധ്യാപികമാരടക്കം പതിനൊന്ന് ജിവനക്കാരാണ് ഇവിടെയുളളത്. സ്ത്രീകള്‍ നേതൃത്വം കൊടുക്കുകയും സ്ത്രീകള്‍ നടത്തിക്കൊണ്ടു പോവുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ വേണ്ടത്ര ഉന്നതി കൈവരിക്കില്ല എന്നൊരു പൊതുധാരണ സമൂഹത്തിനുണ്ട്. അതിന് കടകവിരുദ്ധമാണ് ഈ വിദ്യാഭ്യാസ സ്ഥാപനം. ചിട്ടയും ഒതുക്കവും നല്ല പഠനാന്തരീക്ഷവും സൃഷ്ടിച്ചെടുക്കാന്‍ അധ്യാപികമാര്‍ക്ക് സാധ്യമാവുമെന്നതിന് തെളിവാണീ സരസ്വതീ ക്ഷേത്രം. കുശുമ്പും, കുന്നായ്മയും, കൈമുതലയുളളവരാണ് സ്ത്രീകളെന്നും പ്രവര്‍ത്തന പ്രാപ്തി കുറവാണ് സ്ത്രീകള്‍ക്കെന്നുമുള്ള സമൂഹ ധാരണ തിരുത്തിക്കുറിക്കുകയാണ് ഇവിടുത്തെ പെണ്‍സാന്നിധ്യം.
കുട്ടികളെ സ്‌നേഹിക്കുകയും, താങ്ങായിനില്‍ക്കുകയും, അവരെ കരുതലോടെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് ഇവിടുത്തെ അധ്യാപികമാരുടെ ഭാഗത്തു നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. രക്ഷിതാക്കളും അതേ നാണയത്തില്‍ വിദ്യാലയത്തിന്റെ സര്‍വ്വതോമുഖമായ വളര്‍ച്ചയ്ക്കും, വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിനും സജീവ പങ്കാളിത്തം വഹിക്കുന്നു.
ഇവിടുത്തെ അധ്യാപികമാര്‍ കുട്ടികളോട് കാണിക്കുന്ന സ്‌നേഹവാത്സല്യത്തിന്റെ ഒരു ഉദാഹരണമിതാ... സ്‌കൂള്‍ ഗ്രൗണ്ടിന് തൊട്ടട്ടുത്ത് ഒരു സ്വകാര്യ വ്യക്തിയുടെ വിശാലമായ തോട്ടമുണ്ട്. തോട്ടമുടമ അകലെ എങ്ങോ ആണ് താമസം. തോട്ടത്തിന്റെ ഒരു ഭാഗത്ത് നിറയെ സപ്പോട്ട മൂത്ത് പഴുത്ത് നില്‍പ്പുണ്ട്. പ്രൈമറി ക്ലാസില്‍ നിന്ന് നോക്കിയാല്‍ കായ്ച്ചു നില്‍ക്കുന്ന സപ്പോട്ടമരങ്ങള്‍ കാണാം.
നിര്‍മ്മല മനസ്സിന്റെ ഉടമകളായ പിഞ്ചുകുഞ്ഞുങ്ങള്‍ സപ്പോട്ട പഴം തിന്നാനുള്ള കൊതി മൂത്ത് ടീച്ചര്‍മാരോട് അവ കിട്ടാനുളള വഴിതേടാറുണ്ട്. ഒരു ദിവസം ഉച്ചയ്ക്കു ശേഷം തോട്ടത്തിലെ സപ്പോട്ട മരത്തില്‍ കയറിയ ഒരാള്‍ അവ പറിച്ചെടുക്കുന്നതായി കുട്ടികളും ടീച്ചര്‍മാരും കണ്ടു. സപ്പോട്ട തിന്നാനുള്ള കുഞ്ഞു മക്കളുടെ ആഗ്രഹ നിവര്‍ത്തിക്കായി ഇതു തന്നെ നല്ല അവസരമെന്ന് പ്രീ പ്രൈമറിയില്‍ ക്ലാസെടുക്കുന്ന അധ്യാപികമാരും കരുതി. കുട്ടികളെയൊക്കെ നിശ്ശബ്ദരാക്കി ഇരുത്തി ടീച്ചര്‍മാര്‍ മെല്ലെ പുറത്തേക്കിറങ്ങി. തോട്ടം മുതലാളിയുടെ തൊഴിലാളികളിലൊരാളായിരിക്കാം. സപ്പോട്ട ശേഖരിക്കാന്‍ മരത്തില്‍ കയറിയെതന്നാണ് ടീച്ചര്‍മാര്‍ കരുതിയത്.
അയളോട് സ്‌നേഹത്തില്‍ കൂടി കുറച്ച് സപ്പോട്ട കുട്ടികള്‍ക്കു വേണ്ടി ചോദിച്ചു വാങ്ങാം എന്ന് കണക്കു കൂട്ടി ടീച്ചര്‍മാര്‍ മരത്തിന് കീഴെയെത്തി... പ്രീ പ്രൈമറി ടീച്ചര്‍മാര്‍ കൊച്ചുകുഞ്ഞുങ്ങളെ കയ്യിലെടുക്കാന്‍ പ്രയോഗിക്കുന്ന ചില ശൈലികളുണ്ട്, സ്‌നേഹ പൂര്‍വ്വം, ചിരിച്ചും, കൊഞ്ചിയും ആംഗ്യം കാണിച്ചുമാണ് അവര്‍ കുഞ്ഞുങ്ങളോട് വ്യവഹാരങ്ങള്‍ നടത്തുക. ഇത്തരം സംസാര ശീലം പലപ്പോഴും സഹപ്രവത്തകരോടും, ബന്ധുജനങ്ങളോടും നടത്തിയേക്കും. നൈര്‍മല്യമയമായ വാക് പ്രയോഗങ്ങള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. ആരും അത്തരം സ്‌നേഹത്തില്‍ ചാലിച്ച വാക്കുകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടും. അവരുടെ അംഗവിക്ഷേപങ്ങള്‍ കണ്ടാല്‍ കൊതിയോടെ നോക്കി നിന്നു പോവും.
ഈ വിദ്യാലത്തില്‍ സേവനം നടത്തിവരുന്ന രണ്ട് പ്രീ പ്രൈമറി ടീച്ചര്‍മാരും മരത്തില്‍ കയറി സപ്പോട്ട പറിക്കുന്ന ചേട്ടനെ നോക്കി സ്‌നേഹത്തോടെ പറഞ്ഞു. 'നിങ്ങള്‍ സപ്പോട്ട പറിക്കാന്‍ വന്നതാണല്ലേ?' ഇത് കേട്ട മാത്രയില്‍ മരത്തിലേറിയ മനുഷ്യന്‍ ശഠേയെന്ന് താഴേക്ക് ഊഴ്ന്നിറങ്ങി. അയാളുടെ കയ്യിലുള്ള സപ്പോട്ട പഴങ്ങളെല്ലാം താഴെക്കെറിഞ്ഞ് തോട്ടത്തില്‍ നിന്ന് ഓടിമറഞ്ഞു. ടീച്ചര്‍മാര്‍ രണ്ടുപേരും അന്തം വിട്ടു നിന്നുപോയി. ഞങ്ങളെക്കണ്ട് പേടിച്ചോടിയതാണോ? അതോ അയാള്‍ സ്ത്രീവിരോധിയോ മറ്റോ ആണോ?
ഏതായാലും അയാള്‍ താഴെക്കെറിഞ്ഞ സപ്പോട്ട കായ്കളെല്ലാം ടീച്ചര്‍മാര്‍ ശേഖരിച്ചു. അതുമായി ക്ലാസിലെത്തിയപ്പോഴാണ് ഓടിപ്പോയ മനുഷ്യനെക്കുറിച്ച് സ്‌കൂളിലെ വേറൊരു ടീച്ചര്‍ അവരോട് പറഞ്ഞത്.
അയാള്‍ ഉച്ചസമയത്ത് മതില്‍ ചാടിക്കയറി തോട്ടത്തില്‍ കടന്നതും പതുങ്ങി നടന്നുനീങ്ങുന്നതും കണ്ടിരുന്നു എന്നും, അയാളായിരിക്കാം സപ്പോട്ട കളവ് നടത്താന്‍ തുനിഞ്ഞതെന്നു തോന്നുന്നു എന്നുമാണ്. ഇതറിഞ്ഞപ്പോള്‍ സ്‌കൂള്‍ അധ്യാപികമാരെല്ലാം കൂട്ടച്ചിരിയായി...
നിഷ്‌ക്കളങ്കതയുടെ പര്യായമാണ് ഇത്തരം പ്രാഥമിക വിദ്യാലയങ്ങളിലെ അധ്യാപികമാര്‍. കുഞ്ഞുങ്ങളുടെ മനസ്സുപോലെ തന്നെയാണ് അവരുടെ മനസ്സും. തങ്ങളെ ഏല്‍പ്പിച്ചകാര്യം കൃത്യമായി ചെയ്യാനുള്ള മനസ്സാണിവര്‍ക്ക്. സ്‌കൂള്‍ വികസനത്തിനും, കുട്ടികളോടുളള ഉത്തരവാദിത്വം ഒരമ്മയെ പോലെ നിര്‍വ്വഹിക്കാനും ഇവര്‍ എപ്പോഴും തയ്യാറാണ്. പലകോണുകളില്‍ നിന്നും ലേഡി ടീച്ചര്‍മാരെക്കുറിച്ച് ചില പഴികള്‍ കേള്‍ക്കാറുണ്ട്. സ്‌കൂളില്‍ എല്ലാം അധ്യാപികമാരാണെങ്കില്‍ സ്‌കൂളിന്റെ അച്ചടക്കം നശിക്കുമെന്നും, എപ്പോഴും ക്ലാസ് മുറികള്‍ ബഹളമയമായിരിക്കുമെന്നും, ചിട്ടയായി പ്രവര്‍ത്തനം നടത്താന്‍ സാധ്യമല്ലെന്നും മറ്റുമുള്ള അപവാദങ്ങളും കേള്‍ക്കാറുണ്ട്.
പക്ഷേ സത്യം അതല്ല. അധ്യാപികമാര്‍ക്കേ കുഞ്ഞിന്റെ സര്‍വ്വ ഗുണദോഷങ്ങളും അറിയാന്‍ പറ്റൂ. അവര്‍ക്കേ കുഞ്ഞിനെ ശരിയായ രീതിയില്‍ ട്രീറ്റ് ചെയ്യാന്‍ പറ്റൂ. ഇവരുടെ ഇടയില്‍ മേയ്‌ക്കോയ്മകള്‍ കാണില്ല. ഞങ്ങളെല്ലാം ഒരേ പ്രയാസങ്ങളും പ്രശ്‌നങ്ങളും അനുഭവിക്കുന്നവരാണെന്ന ചിന്ത എല്ലാ അധ്യാപികമാരിലും ഉണ്ടാകും. പരസ്പരം വിട്ടുവിഴ്ച ചെയ്യാനുളള മാനസികാവസ്ഥ എല്ലാവര്‍ക്കുമുണ്ടാകും അതൊക്കെയാണ് സ്ത്രീ കൂട്ടായ്മയുടെ വിജയം.
ഇനി പുരുഷന്മാരായ അധ്യാപകര്‍ ചെയ്യുന്നതു പോലുളള പ്രവത്തനങ്ങള്‍ സ്ത്രീകള്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് ചിന്തിക്കുന്നവരുണ്ട്. പക്ഷേ യാഥാര്‍ത്ഥ്യം വനിതാ ടീച്ചര്‍മാരാണ് കര്‍മ്മ കുശലതയുള്ളവര്‍. പ്രശ്‌നങ്ങളുണ്ടാക്കാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവര്‍. അത്തരം വിദ്യാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങി വരുന്ന വിദ്യാര്‍ത്ഥികളില്‍ ക്രൂര സ്വഭാവം കാണില്ല, സമസൃഷ്ടി സ്‌നേഹവും, സഹോദര്യവും അവരിലാണ് കൂടുതല്‍ ദൃശ്യമാകുന്നത്.
ഈ വിദ്യാലയത്തെ ഒരു മോഡലായി കാണാന്‍ വിദ്യാഭ്യാസ മേലധികാരികള്‍ ശ്രമിക്കണം. അവരുടെ കൂട്ടായ്മയില്‍ നടക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. കുറച്ചു കാലത്തേക്കെങ്കിലും പുരുഷ ജീവനക്കാരെ ഇവിടേക്ക് നിയമിക്കാതെ പരീക്ഷണത്തിനു വിധേയമാക്കണം. തിരഞ്ഞെടുക്കപ്പെട്ട ചില പ്രൈമറി സ്‌കൂളുകളില്‍ മാത്രം ഈ രീതി അവലംബിച്ചാല്‍ അതിന്റെ ഗുണനിലവാരം നിര്‍ണ്ണയിച്ചു നോക്കാനാവും.
വനിതാ പോലിസ് സ്റ്റേഷനും, വനിതാ പോളിംഗ് ബൂത്തും, വനിത ഹോട്ടലുകളും സംഘടിപ്പിക്കുന്നതു പോലെ വനിതാ ടീച്ചേര്‍സ് മാത്രം എല്ലാ സ്ഥാനങ്ങളിലും നിയമിതരാവണം. പാര്‍ട് ടൈം ജീവനക്കാരും എല്ലാം ലേഡിസ് തന്നെ ആവട്ടെ. പിടിഎ പ്രസിഡണ്ടും വനിത തന്നെയാവണം. അത്തരം സ്‌കൂളുകളില്‍ മദര്‍ പിടിഎയുടെ ആവശ്യവുമില്ല. പഠിക്കാന്‍ വരുന്നത് ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ആയിരിക്കുകയും വേണം.
ജില്ലയിലെ രണ്ടു വിദ്യാലയങ്ങളില്‍ ഈയിടെ നടന്ന ചില മ്ലേഛ പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ കണ്ടു. കൊച്ചു വിദ്യാര്‍ത്ഥികളായിരിക്കുമ്പോഴെ സ്‌നേഹവും, ആദരവും സത് ചിന്തകളും അവരില്‍ വളര്‍ത്തിയെടുത്തെങ്കില്‍ ഇത്തരം തെമ്മാടിത്തത്തിന് വഴിപ്പെടുമായിരുന്നില്ല. ഈ സദ്ഗുണങ്ങള്‍ സ്‌നേഹമസൃണമായി കുഞ്ഞുങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ അധ്യാപികമാര്‍ക്കാണ് സാധ്യമാവുക. കണ്ണുരുട്ടിയും ഭയപ്പെടുത്തിയും ശിക്ഷിച്ചുമല്ല സ്‌നേഹാന്തരീക്ഷത്തില്‍ വളര്‍ന്നാല്‍ അത് പ്രായമായാലും ജീവിതത്തില്‍ പകര്‍ത്താന്‍ കുട്ടികള്‍ക്കാവും...
84. നിര്‍മലമാണ് പെണ്‍മനസ്സുകള്‍
85. ആദ്യ ജോലിയും സഹപ്രവര്‍ത്തകരും
86. കുപ്പായത്തിനുമില്ലേ അനുഭവകഥ പറയാന്‍?
87. അണ്ടിക്കാലം ആനന്ദകാലം
88. നല്ലൊരു പഠനക്കളരിയായിരുന്നു ബീഡിക്കമ്പനികള്‍
89. നിലാവിന്റെ കുളിര്‍മയില്‍ ഒരു പുസ്തക പ്രകാശനം

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം
3.മൊട്ടത്തലയില്‍ ചെളിയുണ്ട
4.ആശിച്ചുപോകുന്നു കാണാനും പറയാനും
5.പ്രണയം, നാടകം, ചീട്ടുകളി
6.കുട്ടേട്ടനൊരു കത്ത്
7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?
8.പേര് വിളിയുടെ പൊരുള്‍
9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ
10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്
11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ
12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍
13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍
14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !
15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്
16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും
17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ
18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ
19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...
20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍
21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം
22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്
23.വീണുടഞ്ഞ സ്വപ്നം
24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം
25.പേടിപ്പെടുത്തിയ ചുടുകാട്
26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ
27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍
28.എം.വി ആര്‍ നോട് ഒരു ചോദ്യം
29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം
30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍
31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു
32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ
33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും
34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍
35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍
36.മലപോലെ വന്നത് മഞ്ഞുപോലെ പോയി
37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ
38.തറവാട് ഒരോര്‍മ്മ
39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍
40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച
41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍
42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും
43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍
44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്
45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്
46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി
47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും
48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും
ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?
51. ഒരു വെറ്റിലക്കഥ
52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം
54.കളപറിക്കലും ചക്കക്കറിയും
55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍
56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്
57. കാന്‍ഫെഡ് ഹൃദയത്തിലേറ്റിയ വികാരം
58. ജീവിതത്തില്‍ കിട്ടിയ അപൂര്‍വ്വ അവാര്‍ഡ്
59. ഡപ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വേദനകളും സന്തോഷങ്ങളും
60. കത്ത് കിട്ടാന്‍ കാത്തിരുന്ന കാലം
61. ഡെറാഡൂണ്‍ റോഡ് വിജയവാഡയിലെ മാങ്ങ - ഭോപ്പാലിലെ ഉറക്കം
62. എന്റെ കണക്കുബൗണ്ട് ബുക്ക്
63. ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും
64. കാനായി കുഞ്ഞിരാമനെ കണ്ടുമുട്ടിയപ്പോള്‍...
65. ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതം?...

66. ആമീത്താന്റെ കാനത്ത്
67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും
68. എന്ന്, രമണി, കാസര്‍കോട്
69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു
70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്
71. നന്മ തിരിച്ചുതരുന്ന മക്കള്‍
72. ജൂണ്‍മാസ ഓര്‍മകള്‍
73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്
74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും
75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന
67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും
68. എന്ന്, രമണി, കാസര്‍കോട്
69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു
70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്
71. നന്മ തിരിച്ചുതരുന്ന മക്കള്‍
72. ജൂണ്‍മാസ ഓര്‍മകള്‍
73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്
74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും
75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന
84. നിര്‍മലമാണ് പെണ്‍മനസ്സുകള്‍
85. ആദ്യ ജോലിയും സഹപ്രവര്‍ത്തകരും
86. കുപ്പായത്തിനുമില്ലേ അനുഭവകഥ പറയാന്‍?
87. അണ്ടിക്കാലം ആനന്ദകാലം
88. നല്ലൊരു പഠനക്കളരിയായിരുന്നു ബീഡിക്കമ്പനികള്‍
89. നിലാവിന്റെ കുളിര്‍മയില്‍ ഒരു പുസ്തക പ്രകാശനം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Kookkanam Rahman, Story of my footsteps - 91, School, Vegetable, Teachers, Women's.