സരസുവിന്റെ കൊല: പ്രതിയെ കണ്ടെത്താനാവാതെ പോലീസ്; അന്വേഷണം ഹുബ്ലിയില്‍
Dec 23, 2018, 17:03 IST
കാസര്‍കോട്:(www.kasargodvartha.com 23/12/2018) സരസുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഹുബ്ലയിലെത്തി. എന്നാല്‍ കര്‍ണാടകയില്‍ പരിശോധന നടത്തിയിട്ടും പ്രതിയെ കണ്ടെത്താനായില്ല. വിദ്യാനഗര്‍ ചാല റോഡിലെ വാടക മുറിയില്‍ താമസിച്ചിരുന്ന ഗദക്ക് അണ്ടൂര്‍ ബെണ്ടൂര്‍ സ്വദേശിനി സരസ്വതി(35)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഹുബ്ലി സ്വദേശിയെന്ന് സംശയിക്കുന്ന ചന്ദ്രുവിനെയാണ് പോലീസ് അന്വേഷിക്കുന്നത്. കാസര്‍കോട് സിഐ വി വി മനോജിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 8.30 മണിയോടെയാണ് വിദ്യാനഗര്‍ ചാല റോഡിലെ ഒറ്റമുറിയില്‍ സരസുവിന്റെ മൃതദേഹം കണ്ടെത്തിയത്. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഉടമയ്ക്ക് മുറിയുടെ താക്കോല്‍ ഏല്‍പിച്ച് നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സരസുവിനൊപ്പം താമസിക്കുകയായിരുന്ന ചന്ദ്രന്‍ പോയത്. രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിയെത്താമെന്നും ഉടമയോട് പറഞ്ഞിരുന്നു.
എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് ചന്ദ്രന്റെ ഫോണില്‍ ഉടമ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. വ്യാഴാഴ്ച രാവിലെ പണി സാധനങ്ങള്‍ എടുക്കാനായി ഉടമ മുറിയിലെത്തി തുറന്നു നോക്കിപ്പോഴാണ് സരസുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സരസ്വതി നേരത്തെ ചെര്‍ക്കളയില്‍ മത്സ്യവില്‍പ്പന നടത്തിയിരുന്നു. അതിനിടെയാണ് ചന്ദ്രുവുമായി പരിചയത്തിലാവുകയും പ്രണയത്തിലാവുകയും ചെയ്തതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവര്‍ രണ്ടുമാസത്തോളമായി വിദ്യാനഗര്‍ ചാല റോഡിലെ വാടക മുറിയില്‍ താമസിച്ചുവരികയായിരുന്നു. അതിനിടെയാണ് സരസ്വതി കൊല്ലപ്പെട്ടത്.
ചന്ദ്രുവിനെ സംബന്ധിച്ചുള്ള രേഖകളൊന്നും ലഭിക്കാത്തത് പോലീസ് അന്വേഷണത്തെ കുഴക്കുന്നുണ്ട്. മറ്റൊരാളുടെ രേഖ ഉപയോഗിച്ചാണ് ചന്ദ്രു സിം വാങ്ങിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. നേരത്തെ കര്‍ണാടകയിലെ മറ്റു കേസുകളില്‍ പ്രതിയാണോ എന്നും പോലീസ് അന്വേഷിക്കുന്നു.
Related News:
സരസുവിന്റേത് ക്രൂരമായ കൊലപാതകം; തലയ്ക്ക് മാരകമായ മുറിവേറ്റു, ഒറ്റമുറി ക്വാര്‍ട്ടേഴ്‌സില്‍ മൃതദേഹം കണ്ടെത്തിയത് പൂര്‍ണ നഗ്നയായി കമ്പിളിപുതപ്പ് കൊണ്ട് മൂടിയ നിലയില്‍, കാരണം അജ്ഞാതം, കൊലയാളിയായ യുവാവിനെ തേടി പോലീസ് കര്‍ണാടകയിലേക്ക്
സരസുവിന്റെ കൊല: മുങ്ങിയ ചന്ദ്രന്‍ സിം കാര്‍ഡ് എടുത്തത് മറ്റൊരാളുടെ ഐ ഡി പ്രൂഫിലാണെന്ന് പോലീസ് കണ്ടെത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Investigation, Murder-case, Police,Sarasu murder case: Investigation continues