ഉപ്പളയില്‍ കെട്ടടങ്ങിയ ഗുണ്ടാപ്പോരിന് വീണ്ടും തുടക്കം; കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ കാലിയ റഫീഖിന്റെ മകന്റെ കൂടെ നടക്കുന്നതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മൃഗീയമായി തല്ലിച്ചതച്ച് റോഡരികില്‍ ഉപേക്ഷിച്ചു, കാലിന് കുത്തേറ്റു, രഹസ്യഭാഗങ്ങളിലടക്കം അടിയേറ്റു, ആറംഗ ക്രമിനില്‍ സംഘത്തിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്
Oct 25, 2018, 22:51 IST
ഉപ്പള: (www.kasargodvartha.com 25.10.2018) ഉപ്പളയില്‍ കെട്ടടങ്ങിയ ഗുണ്ടാപ്പോരിന് വീണ്ടും തുടക്കം. കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ കാലിയ റഫീഖിന്റെ മകന്‍ സുഹൈലിന്റെ കൂടെ നടക്കുന്നതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മൃഗീയമായി തല്ലിച്ചതച്ച് റോഡരികില്‍ ഉപേക്ഷിച്ചു. ഇച്ചിലങ്കോട്ടെ മുഷാഹിദ് ഹുസൈനെ (21)യാണ് ആറംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മൃഗീയമായി അടിച്ചും കുത്തിയും പരിക്കേല്‍പിച്ചത്. യുവാവിനെ മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ മുഷാഹിദ് ഹുസൈന്‍ ബന്ധുവീട്ടിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. 10 മണിയോടെ ഹുസൈനെ ബന്തിയോട് വെച്ച് കാറിലെത്തിയ ആറംഗ സംഘം തട്ടിക്കൊണ്ടുപോയതായി വീട്ടുകാരെ സംഭവം കണ്ടവര്‍ അറിയിക്കുകയായിരുന്നു. ഹുസൈന്റെ മാതാവ് കുമ്പള പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സി ഐ കെ പ്രേംസദന്‍, എസ് ഐ ടി വി അശോകന്‍, മഞ്ചേശ്വരം എസ് ഐ എം പി ഷാജി എന്നിവരുടെ നേതൃത്വത്തില്‍ അക്രമികള്‍ക്കു വേണ്ടി രഹസ്യ കേന്ദ്രങ്ങളിലടക്കം തിരച്ചില്‍ നടത്തുന്നതിനിടെ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഉപ്പള ഹിദായത്ത് ബസാര്‍ പെട്രോള്‍ പമ്പിന് സമീപത്തെ തട്ടുകടയുടെ പിന്‍ഭാഗത്ത് ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ മുഷാഹിദ് ഹുസൈനെ കണ്ടെത്തുകയായിരുന്നു.
യുവാവിനെ ഉടന്‍ തന്നെ കുമ്പള സഹകരണാശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു. കാലിയ റഫീഖിന്റെ മകന്‍ സുഹൈലിന്റെ എതിര്‍ സംഘത്തില്‍പെട്ടവരാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കാലിന് കത്തി കൊണ്ട് കുത്തേല്‍ക്കുകയും രഹസ്യ ഭാഗങ്ങളില്‍ ക്രൂരമായി പരിക്കേല്‍പിക്കുകയും ഇരുമ്പു വടി കൊണ്ട് ദേഹമാസകലം അടിച്ച് പരിക്കേല്‍പിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുഹൈല്‍ എന്ന ചുവ, മക്കു, മുസ്തഫ, കണ്ടാലറിയാവുന്ന മൂന്നു പേര്‍ എന്നിവര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും യുവാവ് സഞ്ചരിച്ച കാര്‍ കണ്ടെത്തിയതായും കുമ്പള സി ഐ കെ പ്രേംസദന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഉപ്പളയില്‍ വീണ്ടും ഗുണ്ടാസംഘത്തെ ഒരു തരത്തിലും വളരാന്‍ അനുവദിക്കില്ലെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. കാലിയ റഫീഖ് കൊല്ലപ്പെട്ടതിന് ശേഷം ഉപ്പളയില്‍ ഗുണ്ടാപ്പോരിന് താത്കാലിക ശമനമായിരുന്നു. ഹഫ്ത പിരിവും മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ഏതാണ്ട് നിലച്ചിരുന്നു. ഇതിനുശേഷം കാലിയ റഫീഖിന്റെ മകന്റെ നേതൃത്വത്തിലുള്ള ഒരു സംഘവും എതിര്‍ വിഭാഗത്തില്‍പെട്ടവരും രണ്ടു തവണ ഏറ്റുമുട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസും അറസ്റ്റും ഉണ്ടായതിന് ശേഷം പിന്നീട് അനിഷ്ഠ സംഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് ഗുണ്ടാപ്പോരിന് കളമൊരുക്കിക്കൊണ്ട് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി തല്ലിച്ചതച്ചത്. രണ്ടു മാസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ യുവാവാണ് അക്രമത്തിനിരയായത്. കാലിയ റഫീഖിന്റെ മകന്റെ കൂടെ നടക്കാന്‍ പാടില്ലെന്ന് പറഞ്ഞ് യുവാവിനു നേരെ വധ ഭീഷണിയുണ്ടായിരുന്നതായി സൂചനയുണ്ട്. തട്ടിക്കൊണ്ടുപോകല്‍, മാരകമായി അക്രമിച്ചു പരിക്കേല്‍പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Again Goonda Attack in Uppala, Uppala, Kasaragod, News, Top-Headlines, Attack, Assault, Kidnap, Injured.
< !- START disable copy paste -->