ഉപേന്ദ്രന്‍ വധം: എല്ലാ പ്രതികളെയും വെറുതെ വിട്ടു
Sep 29, 2018, 16:23 IST
കാസര്‍കോട്: (www.kasargodvartha.com 29.09.2018) പ്രമാദമായ ഉപേന്ദ്രന്‍ വധക്കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവറും തിരുവനന്തപുരം പുളിമൂട് വേങ്ങാട് സ്വദേശിയും പന്നിപ്പാറയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായിരുന്ന ഉപേന്ദ്ര (26)നെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അണങ്കൂര്‍ ടിപ്പുനഗറിലെ ഖൈസല്‍ കെ (22), പച്ചക്കാട്ടെ കെ എ അബ്ദുല്‍ നാസര്‍(30), കൊല്ലമ്പാടിയിലെ റഹ് മാന്‍ ഫദലു എ (24), ആരിക്കാടി കൊടിയമ്മയിലെ അബ്ദുല്ല സി എന്ന അന്തുഞ്ഞി(30), നെല്ലിക്കുന്നിലെ കെ എം റിഷാല്‍ (19), അണങ്കൂര്‍ ടി വി സ്റ്റേഷന്‍ റോഡിലെ എം നൗഷാദ്(19), എരിയാല്‍ കുളങ്കരയിലെ ഇബ്രാഹിം ഖലീല്‍ എന്ന ഖലീല്‍(25), തളങ്കര സിറാമിക്‌സ് റോഡിലെ ഷേഖ് മുഹമ്മദ് നവാസ്(33) എന്നിവരെയാണ് വെറുതെ വിട്ടത്.
2011 ജനുവരി 24 നാണ് ഉപേന്ദ്രന്‍ കൊല്ലപ്പെട്ടത്. കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപത്തെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായിരുന്നു ഉപേന്ദ്രന്‍. സംഭവ ദിവസം രാത്രി ഓട്ടോ വാടകയ്ക്കു വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി വിധി ന്യായത്തില്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder-case, Murder, Upendran murder; Accused acquitted
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Murder-case, Murder, Upendran murder; Accused acquitted
< !- START disable copy paste -->