എസ് എസ് എല്‍ സി ബുക്കില്‍ പേരും ജനന തീയതിയും ശരിയാണെന്നുറപ്പ് വരുത്താന്‍ പെണ്‍കുട്ടി ഹാജരാക്കിയത് സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ്
Jul 22, 2017, 17:19 IST
മുള്ളേരിയ: (www.kasargodvartha.com 22.07.2017) എസ് എസ് എല്‍ സി ബുക്കില്‍ പേരും ജനന തീയതിയും ശരിയാണെന്നുറപ്പ് വരുത്താന്‍ പെണ്‍കുട്ടി കൊണ്ടുവന്ന സര്‍ട്ടിഫിക്കറ്റ് കണ്ട് അധ്യാപകര്‍ ഞെട്ടി. സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് ആണ് പെണ്‍കുട്ടി കൊണ്ടുവന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി 14 വര്‍ഷം മുമ്പ് മരിച്ചെന്ന് കാട്ടി ബെള്ളൂര്‍ പഞ്ചായത്ത് നല്‍കിയ സര്‍ട്ടിഫിക്കറ്റ് ആണ് മുള്ളേരിയ സ്‌കൂളില്‍ പത്താം തരത്തില്‍ പഠിക്കുന്ന ബള്ളൂര്‍ കല്ലഗ കിന്നിമഗാറിലെ രാമണ്ണ പൂജാരിയുടെ മകള്‍ ശ്വേത കൊണ്ടുവന്നത്.
പത്താം ക്ലാസില്‍ പഠിക്കുന്ന താന്‍ മരിച്ചെന്ന പഞ്ചായത്തിന്റെ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ വെച്ച് ശ്വേതയും അമ്പരന്നു. ഞെട്ടല്‍ മാറാതെ അധ്യാപകരും പരിഭ്രമത്തോടെ നിരക്ഷരരായ മാതാപിതാക്കളും മുഖത്തോട് മുഖം നോക്കി. പിന്നീട് ആണ് സംഭവമറിഞ്ഞത്. കിന്നിംഗാര്‍ പത്താം വാര്‍ഡിലെ 243 ബി വീട്ടില്‍ താമസിക്കുന്ന രാമണ്ണ പൂജാരിക്ക് 2002 സെപ്തംബര്‍ 13 ന് മകള്‍ പിറന്നു. ശ്വേത എന്ന് കുട്ടിക്ക് പേരിട്ടു. 2002 ഒക്ടോബര്‍ 11ന് പൂജാരി കുട്ടി ജനിച്ച വിവരം ബെള്ളൂര്‍ പഞ്ചായത്തില്‍ അറിയിച്ചു. പഞ്ചായത്ത് അത് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അതിനു ശേഷം 2003 ഫെബ്രുവരി ഏഴിന് പഞ്ചായത്ത് ഇതു സംബന്ധിച്ച് പൂജാരിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു.
എന്നാല്‍ ആ സര്‍ട്ടിഫിക്കറ്റിന്റെ തലക്കെട്ട് ജനന സര്‍ട്ടിഫിക്കറ്റ് എന്നതിന് പകരം മരണ സര്‍ട്ടിഫിക്കറ്റ് എന്നായിരുന്നു. പൂജാരി അതു നിധി പോലെ കാത്തുസൂക്ഷിച്ചു. ഇപ്പോള്‍ എസ്എസ്എല്‍സി ബുക്കില്‍ പേരും ജനന തീയ്യതിയും ശരിയാണെന്ന് ഉറപ്പ് വരുത്താന്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടികളോട് ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുവാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ശ്വേത പഞ്ചായത്തില്‍ നിന്ന് ലഭിച്ച തന്റെ ജനനസര്‍ട്ടിഫിക്കറ്റും തപ്പിയെടുത്ത് സ്‌കൂളിലെത്തുകയായിരുന്നു. എന്നാല്‍ അധ്യാപകന്‍ സൂക്ഷ്മമായി നോക്കിയപ്പോഴാണ് ഇതു മരണ സര്‍ട്ടിഫിക്കറ്റാണെന്ന് തിരിച്ചറിഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Top-Headlines, Girl, Student, Death, Birth certificates, Panchayath, Bellur, Mulleriya, SSLC, School, Girl issued her own death certificate to verify that the name and date of birth are correct in SSLC book