ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പ്: ജില്ലയില്‍ എസ്എഫ്‌ഐ ആധിപത്യം
Nov 5, 2016, 15:38 IST
കാസര്‍കോട്: (www.kasargodvartha.com 05.11.2016) ജില്ലയില്‍ ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന ആറില്‍ അഞ്ചു ഐടിഐകളിലും മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു.
നീലേശ്വരം വള്ളിക്കുന്ന് ഐടിഐ, മടിക്കൈ ഇരിക്കുളം ഐടിഐ, കയ്യൂര്‍ ഐടിഐ എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സീതാംഗോളി ബാഡൂര്‍ ഐടിഐകളിലും പുല്ലൂര്‍ ഐടിഐയിലും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വിദ്യാനഗര്‍ ഐടിഐ എംഎസ്എഫ്-കെഎസ് യു സഖ്യം നേടി. യുഡിഎസ്എഫ് നേടിയ ഏക യൂണിയന്‍ ആണ് വിദ്യാനഗര്‍ ഐടിഐലേത്.
എസ്എഫ്‌ഐക്ക് മികച്ച വിജയം നേടിത്തന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളെയും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു.
Keywords: kasaragod, Kerala, SFI, ITI, election, Nileshwaram, Kayyur, Seethangoli, Students,