മഞ്ചേശ്വരത്ത് മഹാകവി ഗോവിന്ദപൈ സ്മാരകം: ഉദ്ഘാടനം ഡിസംബറില്‍
Nov 19, 2016, 11:15 IST
മഞ്ചേശ്വരം: (www.kasargodvartha.com 19/11/2016) മഞ്ചേശ്വരത്ത് മഹാകവി ഗോവിന്ദപൈ സ്മാരകത്തിന്റെ കെട്ടിടനിര്‍മ്മാണവും അനുബന്ധ പ്രവൃത്തികളും പൂര്‍ത്തിയാവുന്നു. 90 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നുകഴിഞ്ഞു. ഇതിന് അനുബന്ധമായി യക്ഷഗാന മ്യൂസിയം ഫലപ്രദമായി സാക്ഷാത്കരിച്ചു. ഓഡിറ്റോറിയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ത്വരിതഗതിയിലാണ്. ട്രസ്റ്റ് ചെയര്മാന് കൂടിയായ ജില്ലാകളക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ മഞ്ചേശ്വരത്ത് ചേര്‍ന്ന ട്രസ്റ്റ് ബോര്‍ഡ് യോഗം ഡിസംബറില്‍ തന്നെ സ്മാരകത്തിന്റെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചു. കേരള, കര്‍ണ്ണാടക മുഖ്യമന്ത്രിമാരും മറ്റു പ്രമുഖ വ്യക്തികളും സംബന്ധിക്കുന്ന ചരിത്രസംഭവമായി ഉദ്ഘാടന പരിപാടിയെ മാറ്റുന്നതാണ്.
ഇതിന്റെ മുന്നോടിയായി ഇവിടെ ഒരു ഫുള്‍ടൈം അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനും യോഗം തീരുമാനിച്ചു. ഡോ. കമലാക്ഷയെയാണ് അഡ്മിനിസ്ട്രേറ്ററാക്കാന്‍ ധാരണയായത്. കൂടാതെ സെക്യൂരിറ്റി സ്റ്റാഫിനെയും നിയമിക്കും. കര്‍ണ്ണാടക സര്‍വ്വകലാശാല മുന്‍ വി സി ഡോ. വിവേക് റായി, ട്രസ്റ്റ് ജോ. സെക്രട്ടറി എം ജെ കിണി, ട്രഷറര്‍ ബി വി കക്കില്ലായ, ട്രസ്റ്റ് അംഗങ്ങളായ തേജോമയ, സുഭാഷ് ചന്ദ്രകണ്വതീര്ത്ഥ, പ്രമുഖ സാഹിത്യകാരന് ഡോ. രമാനന്ദ ബനാറി നിര്‍മ്മിതികേന്ദ്ര പ്രൊജക്ട് എഞ്ചിനീയര്‍ സുന്ദരേശന്, സാങ്കേതിക വിദഗ്ധന്‍ ഭരതാദ്രി തുടങ്ങിയവര്‍ സംബന്ധിച്ചു. സത്യനാരായണ തന്ത്രി സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Manjeshwaram, M. Govinda Pai, Memorial, Building, Inauguration, District, District Collector, Govinda Pai memorial building inauguration on December.