city-gold-ad-for-blogger
Aster MIMS 10/10/2023

ചെറുവത്തൂര്‍ ഹൈടെക് ബസ് സ്റ്റാന്‍ഡില്‍ സി ഐ ടി യു നിര്‍മിച്ച അനധികൃത ഷെഡ് പൊളിച്ചു നീക്കി

ചെറുവത്തൂര്‍: (www.kasargodvartha.com 26/10/2016) കോടികള്‍ ചെലവഴിച്ച് ചെറുവത്തൂല്‍ നിര്‍മിച്ച ഹൈടെക് ബസ് സ്റ്റാന്‍ഡ് യാര്‍ഡില്‍ സി ഐ ടി യുവിന്റെ ചുമട്ട് തൊഴിലാളികള്‍ പണിത അനധികൃത ഷെഡ് പൊളിച്ചുനീക്കി. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഷെഡ് പൊളിച്ച് മാറ്റിയത്. കഴിഞ്ഞ സപ്തംബര്‍ ഒമ്പതിനാണ് നവീകരിച്ച ബസ് സ്റ്റാന്‍ഡ് യാര്‍ഡ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലില്‍ ഉദ്ഘാടനം ചെയ്തത്. 19ന് രാത്രിയിലാണ് സി ഐ ടിയു പ്രവര്‍ത്തകര്‍ ചുവന്ന ഷെഡ് പണിതത്.

ആധുനീക സൗകര്യങ്ങളോടെ പണിത ബസ് സ്റ്റാന്‍ഡ് യാര്‍ഡില്‍ ഒരു സുപ്രഭാതത്തില്‍ വീണ്ടും ഷെഡ് ഉയര്‍ന്നത് പ്രതിഷേധത്തിന് കാരണമായിരുന്നു. അനധികൃതമായി ബസ് സ്റ്റാന്‍ഡ് യാര്‍ഡില്‍ ഷെഡ് പണിതെന്ന് കാണിച്ച് എല്‍ എസ് ജി ഡി എഞ്ചിനീയര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് റിപോര്‍ട്ട് നല്‍കി. അനുവാദമില്ലാതെ പണിത ഷെഡ് പൊളിച്ച് മാറ്റണമെന്നായിരന്നു പഞ്ചായത്ത് ഭരണ സമിതിയുടെ നിലപാട്.

ഇതിനിടയില്‍ പരാതി മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് മുമ്പിലുമെത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം ആരാഞ്ഞു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഭരണ സമിതി യോഗം ചേര്‍ന്ന് രണ്ടാഴ്ചക്കകം ഷെഡ് പൊളിച്ചു നീക്കാന്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു. പഴയ ബസ് സ്റ്റാന്‍ഡില്‍  വിശ്രമിക്കാനും സാധനങ്ങള്‍ സൂക്ഷിക്കാനുമായി ചുമട്ട് തൊഴിലാളികളുടെ കൂടാരമുണ്ടായിരുന്നു. നവീകരണം നടക്കുമ്പോള്‍ കൂടാരം നീക്കംചെയ്തിരുന്നു. ഇതേ സ്ഥലത്ത് വീണ്ടും കൂടാരം സ്ഥാപിക്കുകമാത്രമാണുണ്ടായതെന്ന നിലപാടിലായിരുന്നു തൊഴിലാളികള്‍.

ബസ് സ്റ്റാന്‍ഡ് യാര്‍ഡില്‍ ഷെഡ് പണിതതില്‍ സി പി എമ്മിന്റെ കീഴ്ഘടകങ്ങളില്‍ പ്രതിഷേധം ഉര്‍ന്നതിനെ തുടര്‍ന്ന് ലോക്കല്‍, ഏരീയ നേതൃത്വവും നിലപാട് കടുപ്പിച്ചു. ഇതേ തുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രിയില്‍ ഷെഡ് പൊളിച്ചുനീക്കിയത്.
ചെറുവത്തൂര്‍ ഹൈടെക് ബസ് സ്റ്റാന്‍ഡില്‍ സി ഐ ടി യു നിര്‍മിച്ച അനധികൃത ഷെഡ് പൊളിച്ചു നീക്കി

Related News:
ഒരു കോടി രൂപ ചിലവില്‍ നിര്‍മിച്ച ചെറുവത്തൂര്‍ ഹൈടെക് ബസ് സ്റ്റാന്‍ഡില്‍ ചുമട്ടുതൊഴിലാളികള്‍ കൂടാരം പണിതു

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL