ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ തൊഴിലാളി സംഘടനയുടെ കൊടിമരം പൊളിച്ചുമാറ്റിയത് ഒന്നരമണിക്കൂറിനുള്ളില്‍ പുനഃസ്ഥാപിച്ചു
Aug 24, 2016, 14:11 IST
ചെറുവത്തൂര്‍: (www.kasargodvartha.com 24/08/2016) നിര്‍മാണ പ്രവര്‍ത്തനം നടന്നുവരുന്ന ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച തൊഴിലാളി സംഘടനയുടെ കൊടിമരം അധികൃതര്‍ പൊളിച്ചുമാറ്റി. എന്നാല്‍ ഒന്നരമണിക്കൂറിനുള്ളില്‍ അതേസ്ഥലത്ത് കൊടിമരം സംഘടനാ പ്രവര്‍ത്തകര്‍ചേര്‍ന്ന് പുനഃസ്ഥാപിച്ചു. സി ഐ ടി യുവിന്റെ തൊഴിലാളി സംഘടന മുമ്പ് സ്ഥാപിച്ച കൊടിമരം ബുധനാഴ്ച രാവിലെയാണ് പഞ്ചായത്ത് അധികൃതര്‍ പൊളിച്ചുനീക്കിയത്.
എന്നാല്‍ തൊട്ടുപിന്നാലെ തൊഴിലാളി സംഘടനാ പ്രവര്‍ത്തകര്‍ കൂട്ടത്തോടെയെത്തി ബസ് സ്റ്റാന്‍ഡിനകത്ത് കൊടിമരം വീണ്ടും സ്ഥാപിക്കുകയായിരുന്നു. കൊടിമരം സ്ഥാപിച്ച തൊഴിലാളികള്‍ പഞ്ചായത്ത് പ്രസിഡന്റിന്റേയും വാര്‍ഡ് മെമ്പറുടേയും നടപടിയില്‍ പരസ്യമായി അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തു. ബസ് സ്റ്റാന്‍ഡിനകത്ത് കൊടിമരം സ്ഥാപിച്ചതിനെ പഞ്ചായത്ത് മെമ്പര്‍മാരില്‍ ചിലര്‍ നേരത്തെ ചോദ്യംചെയ്യുകയും ഇത് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായാണ് പറയപ്പെടുന്നത്.
Keywords: Flag Post, Kasaragod, Kerala, Flag, CITU, Cheruvathur, Flag post removed by Panchayat authority; reinstalled by party workers