city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് ബാങ്ക് റോഡിലുള്ള ഹോട്ടലില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ പുഴു

കാസര്‍കോട്: (www.kasargodvartha.com 02.06.2016) ബാങ്ക് റേഡിലുള്ള ഹോട്ടലില്‍ നിന്നും പാഴ്‌സലായി വാങ്ങിയ ഭക്ഷണത്തില്‍ പുഴു. ബാങ്ക് റോഡിലെ ആശുപത്രിക്ക് സമീപമുള്ള റസ്റ്റോറന്റില്‍ നിന്ന് വാങ്ങിയ പാഴ്‌സല്‍ ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പള്ളം സ്വദേശിയായ സഹദ് കട്ടപ്പണി വാങ്ങിയ ഗോപി മഞ്ചുരിയിലാണ് പുഴു ഉണ്ടായിരുന്നത്. ഹോട്ടലിന് സമീപമുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് സഹദ്.

ഇതിന് മുമ്പും ഇതേ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം ലഭിച്ചതിനെ തുടര്‍ന്ന് സഹദ് ഹോട്ടല്‍ അധികൃതരോട് പരാതിപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ ഭക്ഷണത്തില്‍ പുഴുവിനെ കൂടി കണ്ടെത്തിയത് അധികൃതരുടെ അശ്രദ്ധയാണെന്നും ഫുഡ് ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കുമെന്നും സഹദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കാസര്‍കോട് ബാങ്ക് റോഡിലുള്ള ഹോട്ടലില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ പുഴു


Keywords: Kasaragod, Kerala, Hotel, Road, hospital, Food, Restaurant, Worm, Sahad.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia