city-gold-ad-for-blogger

മാംഗ്ലൂറല്ല (മംഗലാപുരം), ഇനി മംഗളൂരു

മംഗളൂരു: (www.kasargodvartha.com 02.11.2014) കര്‍ണാടകയില്‍ മാംഗ്ലൂര്‍ (മംഗലാപുരം) അടക്കം 12 പ്രധാന നഗരങ്ങളുടെ പേര് കന്നഡ ഭാഷയിലേക്ക് മാറ്റി. മാംഗ്ലൂരിന് പകരം ഇനി മംഗളൂരു എന്നായിരിക്കും സ്ഥലപ്പേരായി പ്രദര്‍ശിപ്പിക്കുക.

കര്‍ണാടക സംസ്ഥാന രൂപീകരണത്തിന്റെ 59-ാം വാര്‍ഷികാഘോഷത്തിനിടയിലാണ് നഗരങ്ങളുടെ പേര് പുനര്‍നാമകരണം ചെയ്ത് ഉത്തരവായത്. ഐടി നഗരമായ ബാംഗ്ലൂര്‍ - ബംഗലൂരൂ, ബിജാപൂര്‍ - വിജയപുര, ചിക്കമംഗ്ലൂര്‍ - ചിക്കമംഗളൂരു, മൈസൂര്‍ - മൈസൂറി, ബെല്‍ഗാം - ബെലഗാവി, ബെല്ലാരി - ബല്ലാരി, ഹുബ്ലി, ഹുബ്ബള്ളി, ഗുല്‍ബര്‍ഗ - കലബുര്‍ഗി, ഹോസ്‌പെറ്റ് - ഹൊസപെട്ട, ഷിമോഗ - ശിവമൊഗ്ഗ, തുംകൂര്‍ - തുമകൂരു എന്നീ നഗരങ്ങളുടെ പേരാണ് കൊളോണിയല്‍ നാമത്തില്‍ നിന്നും തനത് കന്നഡയിലേക്ക് പേരുമാറ്റിയത്.

കര്‍ണാടക സര്‍ക്കാര്‍ നേരത്തെയെടുത്ത തീരുമാനമാണെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് നവംബര്‍ ഒന്നിനാണ് പുനര്‍നാമകരണം നിലവില്‍ വന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മാംഗ്ലൂറല്ല (മംഗലാപുരം), ഇനി മംഗളൂരു

Keywords : Name, Mangalore, National, Bangalore, Government, Central Government, Mangalore renamed Menga-luru. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia