city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍.എ.നെല്ലിക്കുന്നിന്റെ പരിശ്രമം ഫലം കണ്ടു, രാത്രി പോസ്റ്റുമോര്‍ട്ടം കാസര്‍കോട്ട് യാഥാര്‍ത്ഥ്യമായി

കാസര്‍കോട്: (www.kasargodvartha.com 20.07.2014) സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടത്തിനു സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിയമസഭയ്ക്കകത്തും പുറത്തും നടത്തിയ പോരാട്ടത്തിന്റെ ഫലം കാസര്‍കോട്ട് യാഥാര്‍ത്ഥ്യമായി. ശനിയാഴ്ച വൈകിട്ട് വാഹനാപകടത്തില്‍ മരിച്ച നെല്ലിക്കുന്നിലെ മൂന്നു കുട്ടികളുടെ മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തത് രാത്രിയിലായിരുന്നു.

എം.എല്‍.എ., ചീഫ് സെക്രട്ടറി ഭരത് ഭൂഷണുമായി ബന്ധപ്പെടുകയും പ്രത്യേക സാഹചര്യം പരിഗണിച്ച്  കുട്ടികളുടെ മൃതദേഹങ്ങള്‍ രാത്രി തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സൗകര്യമൊരുക്കുകയുമായിരുന്നു. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പു സെക്രട്ടറിയുമായും കാസര്‍കോട് ഡി.എം.ഒ., ജില്ലാ കലക്ടര്‍, ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എന്നിവരുമായി ബന്ധപ്പെടുകയും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയുമായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രി 11.30 മണിയോടെ ആരംഭിച്ച പോസ്റ്റുമോര്‍ട്ടം ഒരുമണിക്കൂറിനകം പൂര്‍ത്തിയാക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം രാത്രികാലങ്ങളിലും ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന നെല്ലിക്കുന്നിന്റെ ആവശ്യം നിയമസഭ നേരത്തേ പാസാക്കിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ സംഘടന ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതിനാല്‍ ഇതുവരെ നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ എം.എല്‍.എ.യുടെ പ്രത്യേക താത്പര്യം മൂലം കാസര്‍കോട്ട് ഇത് നടപ്പാക്കാനും കഴിഞ്ഞു. മറ്റ് സാങ്കേതിക തടസങ്ങള്‍ നീക്കി ഉടന്‍ തന്നെ സംസ്ഥാനത്ത് എല്ലായിടത്തും പകല്‍ സമയത്ത് പോലെത്തന്നെ രാത്രിയിലും പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള സൗകര്യം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ജനറല്‍ ആശുപത്രിയില്‍ ഇതിന് മുമ്പ് വൈകിട്ട് അഞ്ച് മണിക്ക് ശേഷം ചില പോസ്റ്റുമോര്‍ട്ടങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അത് 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം ചെയ്യാമെന്ന നിയമം പാസാകുന്നതിന് മുമ്പായിരുന്നു.

എന്‍.എ.നെല്ലിക്കുന്നിന്റെ പരിശ്രമം ഫലം കണ്ടു, രാത്രി പോസ്റ്റുമോര്‍ട്ടം കാസര്‍കോട്ട് യാഥാര്‍ത്ഥ്യമായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  Kasaragod, Kerala, Postmortem report, N.A.Nellikunnu, Accident, Postmorterm held during night time in Kasaragod

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia