കോണ്‍ഗ്രസ് നേതാവ് കുണ്ടാര്‍ ബാലന്‍ കൊലക്കേസ് സി.ഐ. അട്ടിമറിച്ചതായി ഭാര്യ
May 31, 2013, 16:00 IST
കാസര്‍കോട്: കോണ്‍ഗ്രസ് നേതാവ് ആദൂര്‍ കുണ്ടാറിലെ ടി. ബാലകൃഷ്ണന്‍ എന്ന കുണ്ടാര്‍ ബാലനെ (48) രാഷ്ട്രീയ വിരോധം കാരണം ബി.ജെ.പി പ്രവര്‍ത്തകര്‍ കുത്തികൊലപ്പെടുത്തിയ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ ആദൂര്‍ സി.ഐ ടി.പി രഞ്ജിത്ത് അട്ടിമറിച്ചതായി ഭാര്യ കെ.പി പ്രഫുല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
2008 മാര്‍ച്ച് 27 ന് സന്ധ്യയ്ക്കാണ് സുഹൃത്തക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ കുണ്ടാര്‍ ബസ് സ്‌റ്റോപ്പിനടുത്ത് വെച്ച് കാര്‍ തടഞ്ഞ് രാഷ്ട്രീയ വിരോധം കാരണം കാറിന്റെ മുന്‍ സീറ്റിലിരിക്കുകയായിരുന്ന ബാലനെ കാറില്‍ നിന്നും പുറത്തേക്ക് വലിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയത്.
നാലു മക്കളുള്ള തന്റെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഭര്‍ത്താവെന്ന് ഭാര്യ പറഞ്ഞു. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന സി.ഐ. ടി.പി രഞ്ജിത്ത് കള്ള സാക്ഷികളെയാണ് കേസില്‍ ഉള്‍പെടുത്തിയത്. കോടതിയില്‍ കേസിന്റെ വിചാരണ നടത്തുന്നതിനിടയില്‍ ബാലനെ കുത്തുന്നത് കണ്ടെന്നും പ്രതികളെ അറിയില്ലെന്നുമാണ് സാക്ഷി മൊഴി നല്‍കിയത്. കേസില്‍ തുടക്കം മുതല്‍ തന്നെ സി.ഐയുടെ ഇടപെടല്‍ ഉണ്ടായിരുന്നു. യഥാര്‍ത്ഥ പ്രതികളില്‍ ചിലരെ സി.ഐ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പിച്ചത്.
വ്യാജ സാക്ഷികളെ ഉണ്ടാക്കി വ്യാജ മൊഴി രേഖപ്പെടുത്തി കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവരാതിരിക്കാനാണ് ശ്രമം നടത്തിയത്. അക്രമത്തിന് അന്നത്തെ കാറഡുക്ക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയംഗമായിരുന്ന ബി.ജെ.പി നേതാവ് എം. ജയകരയായിരുന്നു നേതൃത്വം നല്‍കിയത്. കേസിലെ ഒന്നാം പ്രതി ഓബി എന്ന രാധാകൃഷ്ണനാണ് കടലാസില്‍പൊതിഞ്ഞ കത്തി കൊണ്ട് കുത്തിയത്. കേസില്‍ നാല് പ്രതികളാണുള്ളത്. എന്നാല്‍ കുറ്റപത്രം സമര്‍പിച്ചപ്പോള്‍ അക്രമികളെ നയിച്ച ജയകരനെ ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നു. ഓബി എന്ന രാധാകൃഷ്ണനും, കുമാരന്‍, ദിലീപ്, വിജയന്‍ എന്നിവരുമാണ് കേസിലെ പ്രതികള്‍.
കുത്തേറ്റ ബാലനെ അതേ കാറില്‍ ആദൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു. തന്നെ കുത്തിയവരുടെ പേരുവിവരങ്ങള്‍ ബാലന്‍ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ബാലന്റെ മൊഴി പോലീസ് രേഖപ്പെടുത്തുകും ചെയ്തിരുന്നു. പിന്നീട് കാറില്‍ മുള്ളേരിയയിലെ കൃഷ്ണ ക്ലിനിക്കിലെത്തിക്കുകയും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കാസര്‍കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോള്‍ മുളിയാര്‍ കോട്ടൂരില്‍ വെച്ചാണ് ബാലന്‍ മരിച്ചത്.
കാറില്‍ കൂടെയാത്ര ചെയ്തിരുന്ന സി. ഇബ്രാഹിമെന്ന സുഹൃത്തിനോടും ബാലന്‍ കുത്തിയവരുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു. ബാലനെയും കൊണ്ട് കാര്‍ സ്റ്റേഷനില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോള്‍ മുള്ളേരിയ ടൗണിനടുത്ത് വെച്ച് കാറിന് നേരെ ചിലര്‍ കല്ലെറിഞ്ഞ് മാര്‍ഗതടസം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നില്‍ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് ഭാര്യ പറയുന്നു. തങ്ങളുടെ മൊഴി കണക്കിലെടുക്കാതെയാണ് സി.ഐ കേസ് അന്വേഷിച്ച് പ്രഹസനമാക്കിയത്.
സി.ഐയുടെ കേസിലെ ഇടപെടല്‍ മൂലം കേസിന്റെ ശരിയായ രീതിയിലുള്ള അന്വേഷണം സാധ്യമാകാത്തതിനാല്‍ കുണ്ടാര്‍ ബാലന്റെ മാതാവ് ശീലാവതി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം തങ്ങളെ സഹായിച്ചിട്ടുണ്ടെങ്കിലും കേസിന്റെ ശരിയായ അന്വേഷണത്തിന് ഇടപെട്ടിട്ടില്ലെന്ന് ഭാര്യയും ബന്ധുക്കളും പറഞ്ഞു.
സി.ബി.ഐ അന്വേഷിച്ച് സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന് ബാലന്റെ വിധവ പ്രഫുലയും ബാലന്റെ സഹോദരന്‍ പി. നാരായണനും സഹോദര പുത്രന്‍ പി. രാധാകൃഷ്ണനും ആവശ്യപ്പെട്ടു. ബാലന്റെ മക്കളായ അഭിജിത്ത് രാജ്, അനുശ്രി, അവിശ് രാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: Press meet, Murder-case, Wife, BJP, Adhur, Police, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
2008 മാര്‍ച്ച് 27 ന് സന്ധ്യയ്ക്കാണ് സുഹൃത്തക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ കുണ്ടാര്‍ ബസ് സ്‌റ്റോപ്പിനടുത്ത് വെച്ച് കാര്‍ തടഞ്ഞ് രാഷ്ട്രീയ വിരോധം കാരണം കാറിന്റെ മുന്‍ സീറ്റിലിരിക്കുകയായിരുന്ന ബാലനെ കാറില്‍ നിന്നും പുറത്തേക്ക് വലിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയത്.
നാലു മക്കളുള്ള തന്റെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഭര്‍ത്താവെന്ന് ഭാര്യ പറഞ്ഞു. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന സി.ഐ. ടി.പി രഞ്ജിത്ത് കള്ള സാക്ഷികളെയാണ് കേസില്‍ ഉള്‍പെടുത്തിയത്. കോടതിയില്‍ കേസിന്റെ വിചാരണ നടത്തുന്നതിനിടയില്‍ ബാലനെ കുത്തുന്നത് കണ്ടെന്നും പ്രതികളെ അറിയില്ലെന്നുമാണ് സാക്ഷി മൊഴി നല്‍കിയത്. കേസില്‍ തുടക്കം മുതല്‍ തന്നെ സി.ഐയുടെ ഇടപെടല്‍ ഉണ്ടായിരുന്നു. യഥാര്‍ത്ഥ പ്രതികളില്‍ ചിലരെ സി.ഐ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പിച്ചത്.
വ്യാജ സാക്ഷികളെ ഉണ്ടാക്കി വ്യാജ മൊഴി രേഖപ്പെടുത്തി കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവരാതിരിക്കാനാണ് ശ്രമം നടത്തിയത്. അക്രമത്തിന് അന്നത്തെ കാറഡുക്ക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയംഗമായിരുന്ന ബി.ജെ.പി നേതാവ് എം. ജയകരയായിരുന്നു നേതൃത്വം നല്‍കിയത്. കേസിലെ ഒന്നാം പ്രതി ഓബി എന്ന രാധാകൃഷ്ണനാണ് കടലാസില്‍പൊതിഞ്ഞ കത്തി കൊണ്ട് കുത്തിയത്. കേസില്‍ നാല് പ്രതികളാണുള്ളത്. എന്നാല്‍ കുറ്റപത്രം സമര്‍പിച്ചപ്പോള്‍ അക്രമികളെ നയിച്ച ജയകരനെ ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നു. ഓബി എന്ന രാധാകൃഷ്ണനും, കുമാരന്‍, ദിലീപ്, വിജയന്‍ എന്നിവരുമാണ് കേസിലെ പ്രതികള്‍.
കുത്തേറ്റ ബാലനെ അതേ കാറില്‍ ആദൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു. തന്നെ കുത്തിയവരുടെ പേരുവിവരങ്ങള്‍ ബാലന്‍ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ബാലന്റെ മൊഴി പോലീസ് രേഖപ്പെടുത്തുകും ചെയ്തിരുന്നു. പിന്നീട് കാറില്‍ മുള്ളേരിയയിലെ കൃഷ്ണ ക്ലിനിക്കിലെത്തിക്കുകയും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കാസര്‍കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോള്‍ മുളിയാര്‍ കോട്ടൂരില്‍ വെച്ചാണ് ബാലന്‍ മരിച്ചത്.
Kundar Balan |